ചിരിപ്പിക്കാന്‍ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ആമയും മുയലും, ജയസൂര്യ, ഇയ്യോബിന്‍റെ പുസ്തകം
Last Updated: ശനി, 15 നവം‌ബര്‍ 2014 (12:43 IST)
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീം മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയകൂട്ടുകെട്ടാണ്. ഇവര്‍ ഒന്നിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ അത് വലിയ ആഘോഷമാക്കി. വീണ്ടും പ്രിയന്‍ - ലാല്‍ ജോഡി വരികയാണ്. ചിത്രം - ആമയും മുയലും!

എന്നാല്‍ ഇത്തവണ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല. പകരം ശബ്ദം മാത്രം നല്‍കുന്നു. അതേ, 'ആമയും മുയലും' എന്ന സിനിമയ്ക്ക് ഇന്‍‌ഡ്രൊഡക്ഷന്‍ വോയ്സ് ഓവര്‍ നല്‍കുന്നത് മോഹന്‍ലാലാണ്.

നായകനാകുന്ന ചിത്രത്തില്‍ നെടുമുടി വേണുവും ഇന്നസെന്‍റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പിയ ബാജ്‌പേയിയാണ് നായിക. അനൂപ് മേനോന്‍, കെ പി എ സി ലളിത, കൊച്ചുപ്രേമന്‍, ഇടവേള ബാബു, ഹരിശ്രീ അശോകന്‍, സുകന്യ, മാമുക്കോയ തുടങ്ങിയവരും വേഷമിടുന്നു. 'വെട്ട'ത്തിലെ നായിക ഭാവനാ പാനിയുടെ നൃത്തവും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

ഗീതാഞ്ജലിക്ക് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഒരു ഗാനവും പ്രിയന്‍ എഴുതുന്നുണ്ട്. എം ജി ശ്രീകുമാറാണ് സംഗീതസംവിധാനം. ഈ സിനിമ ബോളിവുഡ് ഹിറ്റായ മാലാമല്‍ വീക്‍ലിയുടെ മലയാളം പതിപ്പാണെന്ന് സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :