മമ്മൂട്ടിയുടെ ന്യൂഡല്‍ഹിയുടെ രണ്ടാം ഭാഗം അമേരിക്കയില്‍ !

ന്യൂഡല്‍ഹിക്ക് രണ്ടാം ഭാഗമോ? മമ്മൂട്ടി - ജോഷി ചിത്രം അമേരിക്കയിലോ?

Mammootty, New Delhi, GK, Joshiy, Dennis Joseph, മമ്മൂട്ടി, ന്യൂഡല്‍ഹി, ജികെ, ജോഷി, ഡെന്നിസ് ജോസഫ്
Last Updated: വെള്ളി, 11 നവം‌ബര്‍ 2016 (21:07 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമാണ് ന്യൂഡല്‍ഹിയിലെ ജി കൃഷ്ണമൂര്‍ത്തി. പരാജയങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ നിന്ന് മമ്മൂട്ടി എന്ന നടനെയും താരത്തെയും അമൂല്യമായ താരത്തിളക്കത്തിലേക്ക് ഉയര്‍ത്തിയ സിനിമ. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥ സംവിധാനം ചെയ്തത് ജോഷി.

ന്യൂഡല്‍ഹിക്ക് ഒരു രണ്ടാം ഭാഗം ആലോചിച്ചിരുന്നു ജോഷി. അമേരിക്കയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്യാന്‍ ആലോചിച്ചത്. ഇതിനായി ജോഷിയും ഡെന്നിസ് ജോസഫും അമേരിക്ക സന്ദര്‍ശിക്കുകപോലും ചെയ്തിരുന്നു.

‘സംഘം’ എന്ന സിനിമ മെഗാഹിറ്റായ സമയത്താണ് ന്യൂഡല്‍ഹിയുടെ രണ്ടാം ഭാഗത്തിനായുള്ള ആലോചന നടത്തിയത്. നിര്‍മ്മാതാവ് കെ ആര്‍ ജി ഈ സിനിമയുടെ തിരക്കഥയെഴുതാന്‍ ഡെന്നിസ് ജോസഫിന് അഡ്വാന്‍സും നല്‍കിയിരുന്നു.

എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഇതുവരെയും ന്യൂഡല്‍ഹിയുടെ രണ്ടാം ഭാഗം സംഭവിച്ചില്ല. ഇനിയെങ്കിലും അങ്ങനെ ഒരാലോചന ജോഷിയോ ഡെന്നിസോ മമ്മൂട്ടിയോ നടത്തട്ടെ എന്നാഗ്രഹിക്കുകയാണ് ന്യൂഡല്‍ഹിയുടെ ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :