മമ്മൂട്ടിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ? പ്രതാപ് പോത്തൻ തുറന്ന് പറയുന്നു

പ്രതാപ് പോത്തന് മമ്മൂട്ടിയോട് വല്ല ദേഷ്യവുമുണ്ടോ?

aparna shaji| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (14:26 IST)
പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റുക‌ൾ എന്നും വിവാദമാകാറുണ്ട്. അടുത്തിടെ മെഗാസ്റ്റാർ മമ്മൂട്ടിയെയും മകൻ ദുൽഖർ സൽമാനേയും കുറിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ തെറിയുടെ പൊങ്കാലയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. മോഹൻലാലിനെ പുകഴ്ത്തിയും പ്രതാപ് പോത്തൻ പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി താരം നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ആരും താന്‍ ഫേസ്ബുക്കില്‍ ഇടുന്ന പോസ്റ്റുകള്‍ പൂര്‍ണമായി വായിക്കുന്നില്ല. പകുതി വായിച്ച് അതിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മമ്മൂട്ടിയെ കുറിച്ച് മോശമായി സംസാരിച്ചുവെന്ന് പലരും പറഞ്ഞു. ഞാന്‍ എന്തിന് മമ്മൂട്ടിയെ കുറിച്ച് മോശമായി സംസാരിക്കണം. അദ്ദേഹം സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്റെ ജൂനിയറാണ്. മാത്രമല്ല, അദ്ദേഹം എന്റെ സഹോദരന്റെ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച നടനാണെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹവുമായി ഒരു ചെയ്യുന്നില്ല ഞാന്‍. പ്രതാപ് പോത്തന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :