നായകന്‍ മമ്മൂട്ടിയാണ്, പക്ഷേ അത് തിലകന്‍റെ സിനിമയായിരുന്നു!

മമ്മൂട്ടി അഭിനയിച്ചെങ്കിലും അത് തിലകന്‍റെ സിനിമ!

Mammootty, Thilakan, Kauravar, Joshiy, Lohithadas, Vishnuvardhan,  മമ്മൂട്ടി, തിലകന്‍, കൌരവര്‍, ജോഷി, ലോഹിതദാസ്, വിഷ്ണുവര്‍ധന്‍
ഗോപീചന്ദ്രന്‍ തെക്കേടത്ത്| Last Updated: വെള്ളി, 11 നവം‌ബര്‍ 2016 (18:32 IST)
കച്ചവടത്തിനുവേണ്ടിമാത്രമുള്ള സിനിമകളോ കഥാപാത്രങ്ങളോ ഒന്നുപോലും ലോഹിതദാസില്‍ നിന്ന് ഉണ്ടായിട്ടില്ല. അക്കാര്യം ഉറപ്പിച്ചുപറയാം. നായകന്‍ എന്തെങ്കിലും ഹീറോയിസം കാണിക്കുന്നുണ്ടെങ്കില്‍ അതും തികച്ചും സ്വാഭാവികമായ പ്രതികരണമായിരിക്കും. പച്ചയായ ജീവിതമായിരുന്നു ലോഹി എഴുതിവച്ചത്. കച്ചവട സിനിമയുടെ ഉസ്താദായ ജോഷിക്കു വേണ്ടിപ്പോലും ലോഹി എഴുതിയത് മഹായാനവും കുട്ടേട്ടനും കൌരവരുമാണ്. ഇതില്‍ ഏറ്റവും ആക്ഷന്‍ മൂഡുള്ള ‘കൌരവര്‍’ പറയുന്ന വിഷയം അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ്. അല്ലെങ്കില്‍ നഷ്ടപ്പെട്ടു പോയെന്നുകരുതിയ മകളെ തിരിച്ചു കിട്ടുന്ന ഒരച്ഛന്‍റെ ജീവിതത്തിലെ മാറ്റങ്ങള്‍.

ആന്‍റണി എന്നായിരുന്നു ചിത്രത്തില്‍ കൌരവരില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. അധോലോകരാജാവ് അലിയാരുടെ വലം‌കൈ. പ്രതികാരത്തിന്‍റെ തീച്ചൂളയില്‍ ഉരുകുമ്പോഴും ഒരു അച്ഛന്‍റെ സ്നേഹവായ്പ് ഹൃദയത്തില്‍ സൂക്ഷിക്കുന്നവന്‍. ഹൃദയസ്പര്‍ശിയായ ഒരു ആക്ഷന്‍ ചിത്രമായിരുന്നു ഇത്. 1992ലാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തിയത്.

ആ സിനിമയില്‍ അലിയാര്‍ ബാബ എന്ന കരുത്തുറ്റ കഥാപാത്രത്തെയായിരുന്നു തിലകന്‍ അവതരിപ്പിച്ചത്. ഒരുകാലത്ത് സമ്പന്നതയും അധികാരവുമുണ്ടായിരുന്ന ഒരു അധോലോക നായകന്‍ പിന്നീട് എല്ലാം നഷ്ടപ്പെട്ട് വഴിയോരത്തലഞ്ഞപ്പോഴും ഉള്ളിലെ തീ അണഞ്ഞിരുന്നില്ല.

എം എല്‍ എയുടെ വീട്ടിലെ സെക്യൂരിറ്റി കഥാപാത്രം “തനിക്കെന്തുവേണം..?” എന്ന് ചോദിക്കുമ്പോള്‍ “നിന്‍റെ തല...” എന്ന് പറയുന്ന ഒറ്റ രംഗം മതി തിലകന്‍ എന്ന നടന്‍റെ റേഞ്ച് ബോധ്യമാകുവാന്‍. മമ്മൂട്ടിയും വിഷ്ണുവര്‍ദ്ധനും അഭിനയിച്ചെങ്കിലും തിലകന്‍റെ സിനിമയായിരുന്നു കൌരവര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :