സിങ്കം ഗർജ്ജിക്കും, പാരിസിലും ഓസ്‌ട്രേലിയയിലും ആഫ്രിക്കയിലും !

Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (12:10 IST)
സിങ്കം വീണ്ടും വേട്ടയാരംഭിക്കുകയാണ്. പടത്തിന് പേര് - സിങ്കം 3. സൂര്യയും ഹരിയും ഈ ഫ്രാഞ്ചൈസിക്കായി വീണ്ടും ഒന്നിക്കുമ്പോൾ അതിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം ഉണ്ടാകും. ആക്ഷനും തകർപ്പൻ പാട്ടുകളും സൂപ്പർ ഡാൻസ് രംഗങ്ങളും ചേസും പഞ്ച് ഡയലോഗുകളും കണ്ണുനനയിക്കുന്ന സെൻറിയുമെല്ലാം. അതെല്ലാം അളവിനുചേർത്തുള്ള തിരക്കഥ ഹരി തയ്യാറാക്കിക്കഴിഞ്ഞു. നവംബറിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്.

സിങ്കം 3യുടെ രക്‌തം മരവിപ്പിക്കുന്ന ക്ലൈമാക്‌സ് രംഗങ്ങൾ പാരിസിലാണ് ചിത്രീകരിക്കുന്നത്. ചില പ്രധാന രംഗങ്ങൾ ഓസ്‌ട്രേലിയയിൽ ഷൂട്ട് ചെയ്യും. ആഫ്രിക്കയിലും ഗാനചിത്രീകരണമുണ്ട്. ന്യൂസിലാൻഡും മലേഷ്യയും പരിഗണനയിലുണ്ട്. ചിത്രത്തിൻറെ തുടക്കത്തിലെ ചില രംഗങ്ങൾ കാരൈക്കുടിയിലും മൂന്നോളം ഫൈറ്റ് സീനുകൾ ആന്ധ്രയിലെ വരണ്ട പ്രദേശങ്ങളിലും ചിത്രീകരിക്കാനാണ് പരിപാടി. ഗോവ, ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളും ചിത്രത്തിൻറെ ലൊക്കേഷനുകളാണ്.

ആരെയും പേടിയില്ലാത്ത ദുരൈസിങ്കം എന്ന പൊലീസ് ഓഫീസറായാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. സിങ്കം, സിങ്കം 2 എന്നീ ആദ്യ രണ്ടുഭാഗങ്ങളും സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മെഗാഹിറ്റുകളാണ്. ആദ്യ രണ്ടുചിത്രങ്ങളിലും ഷെട്ടിയായിരുന്നു നായിക. സിങ്കം 3യിൽ അനുഷ്‌കയ്ക്കൊപ്പം ശ്രുതി ഹാസനുമുണ്ടാകും.

സിങ്കം 2 എവിടെ നിർത്തിയോ അവിടെ നിന്നാണ് സിങ്കം 3 ആരംഭിക്കുന്നതെന്ന് ഹരി വെളിപ്പെടുത്തി. ആ അർത്ഥത്തിൽ സിങ്കം 3 ഒരു യഥാർത്ഥ തുടർച്ചാചിത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :