'ക്ലാസ്മേറ്റ്‌സ്' വീണ്ടും, സംവിധാനം നാദിര്‍ഷ!

പൃഥ്വിരാജ്, നാദിര്‍ഷ, ദിലീപ്, വിനയന്‍, മമ്മൂട്ടി
Last Updated: തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (20:41 IST)
ക്ലാസ്മേറ്റ്സ് എന്ന സിനിമ മലയാളിക്ക് എന്നും മനോഹരമായ ഒരോര്‍മ്മയാണ്. മലയാളത്തിലെ ഏറ്റവും നല്ല കാമ്പസ് സിനിമകളിലൊന്ന്. ഗൃഹാതുരമായ ഒരുപാടോര്‍മ്മകള്‍ ഉണര്‍ത്തുന്ന സുന്ദരമായ സിനിമ. ലാല്‍ ജോസ് സംവിധാനം ചെയ്ത ആ ചിത്രത്തിലെ താരങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയിലാണ് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നത്. 2015 ഫെബ്രുവരിയില്‍ റിലീസ് ചെയ്യത്തക്ക രീതിയിലാണ് സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.

ദിലീപിന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നില്ല എന്നതും പ്രത്യേകതയാണ്. എന്നാല്‍ ഈ സിനിമയ്ക്ക് ശേഷം നാദിര്‍ഷ എടുക്കുന്ന ചിത്രത്തില്‍ നായകന്‍ ദിലീപാണ്.

ക്ലാസ്മേറ്റ്സിലെ താരങ്ങള്‍ ഒന്നിക്കുന്നതുകൊണ്ട് ഇതും ഒരു കാമ്പസ് സിനിമയാണെന്ന് കരുതരുത്. ഒന്നാന്തരം നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള ഒരു കുടുംബചിത്രമാണ് നാദിര്‍ഷ ലക്‍ഷ്യം വയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :