ഈ പൃഥ്വിരാജ് ചിത്രത്തിന്‍റെ ചെലവ് കേട്ടാല്‍ ഞെട്ടും; ഓണത്തിന് മറ്റ് താരങ്ങള്‍ എന്തുചെയ്യും? !

പൃഥ്വിരാജ് സിനിമയുടെ ചെലവ് കോടികള്‍ !

Prithviraj, Oozham, Jeethu Joseph, Onam, Mohanlal, Drishyam, പൃഥ്വിരാജ്, ഊഴം, ജീത്തു ജോസഫ്, ഓണം, മമ്മൂട്ടി, മോഹന്‍ലാല്‍, ദൃശ്യം
Last Modified ശനി, 20 ഓഗസ്റ്റ് 2016 (16:09 IST)
ഓണം റിലീസാണ് പൃഥ്വിരാജ് - ജീത്തു ജോസഫ് ടീമിന്‍റെ ഊഴം. തന്‍റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണ് ഊഴമെന്ന് ജീത്തു ജോസഫ് പറയുന്നു. പത്തുകോടിയോളമാണത്രേ ചെലവ്.

പല സീനുകളിലും ഗ്രാഫിക്സിന്‍റെ ഉപയോഗമുണ്ടെന്നും അതാണ് ചെലവ് കൂടാന്‍ കാരണമെന്നും ജീത്തു പറയുന്നു. ന്യൂസിലാന്‍ഡില്‍ ഷൂട്ട് ചെയ്ത ‘ലൈഫ് ഓഫ് ജോസൂട്ടി’ക്ക് പോലും എട്ടേകാല്‍ കോടി രൂപ മാത്രമായിരുന്നു ചെലവ്.

വളരെ വ്യത്യസ്തമായ ഒരു പ്രതികാര കഥയാണ് ഊഴം. പൃഥ്വിരാജിനെ കൂടാതെ ബാലചന്ദ്രമേനോന്‍, സീത, നീരജ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നു.

ഓണത്തിനെത്തുന്ന മറ്റ് താരങ്ങളുടെ സിനിമകളില്‍ പലതിനും ഊഴത്തിന്‍റെ പകുതിപോലും ചെലവ് വന്നിട്ടില്ല എന്നതാണ് വാസ്തവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :