പൃഥ്വിരാജിന് നായികയായി മഞ്ജു വാര്യര്‍ - ഒരു റൊമാന്‍റിക് ത്രില്ലര്‍ !

മഞ്ജു വരുന്നു, പൃഥ്വിയുടെ നായികയായി!

Manju Warrier, Prithviraj, Gabrielum Malakhamarum, Venu, Mammootty, Sindhu, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ഗബ്രിയേലും മാലാഖമാരും, വേണു, മമ്മൂട്ടി, സിന്ധു
Last Modified ശനി, 20 ഓഗസ്റ്റ് 2016 (15:43 IST)
മഞ്ജു വാര്യരും പൃഥ്വിരാജും ഒന്നിക്കുന്നു. വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ സര്‍പ്രൈസ് ജോഡി വരുന്നത്. ഗബ്രിയേലും മാലാഖമാരും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

പൃഥ്വിക്ക് തിരക്കോടുതിരക്കുള്ള സമയമാണെങ്കിലും വേണുവിന്‍റെ ചിത്രത്തിന്‍റെ കഥ കേട്ടതോടെ മറ്റൊന്നും ആലോചിക്കാതെ ഡേറ്റ് നല്‍കുകയായിരുന്നു.

ഒരു റൊമാന്‍റിക് ത്രില്ലറായിരിക്കും ഈ സിനിമ എന്നാണ് വിവരം. ഇതിന് മുമ്പ് ഫഹദ് ഫാസിലിനെ നായകനാക്കി ആയിരം കാണി എന്നൊരു സിനിമയും വേണു സംവിധാനം ചെയ്യുന്നുണ്ട്.

ദയ, മുന്നറിയിപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം വേണുവിന്‍റെ പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപനം വന്നപ്പോഴേ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :