പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ഏതെന്നറിയുമോ?, അതിനെകുറിച്ച് പൃഥ്വി പറയുന്നു!

താന്‍ ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്; ഏതാണെന്ന് പറയാമോ?

aparna shaji| Last Updated: വ്യാഴം, 18 ഓഗസ്റ്റ് 2016 (14:28 IST)
പൃഥ്വിരാജിന്റെ സിനിമകളിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ഏതൊക്കെ എന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരമാണ്. എങ്കിലും അതിൽ ഭൂരിഭാഗം ആൾക്കാരും പറയുക ക്ലാസ്മേറ്റ്സും, മെമ്മറീസുമായിരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സിറ്റി ഓഫ് ഗോഡാണ് തന്റെ സിനിമകളിൽ ഏറ്റവും മികച്ചതെന്ന് താരം തുറന്നുപറയുകയാണ്.

പൃഥ്വി തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ചിത്രത്തിലെ ജ്യോതിലാല്‍ എന്ന കഥാപാത്രം കരിയറില്‍ താന്‍ ചെയ്ത ഏറ്റവും മികച്ച പ്രകടനാണെന്നാണ് പൃഥ്വി പറയുന്നത്. ബാബു ജനാര്‍ദനന്‍ തിരക്കഥ എഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് സിറ്റി ഓഫ് ഗോഡ്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ശ്വേത മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ബോക്‌സോഫീസില്‍ ചിത്രത്തിന് കാര്യമായ നേട്ടം കൊയ്യാന്‍ സാധിച്ചില്ല എങ്കിലും ഡിവിഡി ഇറങ്ങിയപ്പോള്‍ പലരും ചിത്രത്തെ പ്രശംസിച്ച് എത്തിയത് ശ്രദ്ധേയമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :