ആക്ഷന്‍ കോമഡിയുമായി ജോണി ആന്റണിക്കൊപ്പം വീണ്ടും മമ്മൂട്ടിയെത്തുന്നു

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2015 (15:28 IST)
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കു വേണ്ടി ആക്ഷന്‍ കോമഡി ഒരുക്കാന്‍ സംവിധായകന്‍ ജോണി ആന്റണി ഒരുങ്ങുന്നു. ‘ഓര്‍ഡിനറി’ ചിത്രത്തിനു വേണ്ടി സ്ക്രിപ്‌റ്റ് തയ്യാറാക്കിയ നിഷാദ് ആയിരിക്കും ജോണി ആന്റണി - മമ്മൂട്ടി ചിത്രത്തിന്
സ്ക്രിപ്‌റ്റ് ഒരുക്കുക.

തമാശയ്ക്കും ആക്ഷനും പ്രാധാന്യം നല്കുന്ന ചിത്രം നല്ല ഒരു ഫാമിലി എന്റര്‍ടയ്നര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി ഇതുവരെ കമ്മിറ്റ് ചെയ്തിരിക്കുന്ന എല്ലാ ചിത്രങ്ങളുടെയും ഷൂട്ടിംഗ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ചാ ദിന്‍, കമല്‍ ചിത്രം, ഉദയ് അനന്തന്‍ ചിത്രം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മമ്മൂട്ടി ജോണി ആന്റണി ചിത്രത്തിലേക്ക് എത്തുക. മിലന്‍ ജലീല്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

നേരത്തെ, ‘തുറുപ്പുഗുലാന്‍’, ‘ഈ പട്ടണത്തില്‍ ഭൂതം’, ‘താപ്പാന’
എന്നീ ജോണി ആന്റണി ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :