Last Modified ചൊവ്വ, 18 ജൂണ്‍ 2019 (14:48 IST)
മലയാള ചിത്രങ്ങളുടെ മാര്‍ക്കറ്റ് ദിനംപ്രതി വലുതായിക്കൊണ്ടിരിക്കുന്നു. അതിനൊരു കാരണം മമ്മൂട്ടിയെപ്പോലുള്ള മെഗാസ്റ്റാറുകളാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റായ ‘ഉണ്ട’ സൌദി അറേബ്യയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഒരു മമ്മൂട്ടിച്ചിത്രം ആദ്യമായാണ് സൌദിയില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് സൌദിയില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ഉണ്ട.
ജി സി സിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം
ഉണ്ട പ്രദര്‍ശിപ്പിക്കുന്നുണ്ട്. സൌദിയെക്കൂടാതെ ജെദ്ദയിലും ഉണ്ട റിലീസായി. ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് വന്‍ അഭിപ്രായം ഉയര്‍ന്നതോടെ ‘ഉണ്ട’ കാണാന്‍ കാത്തിരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഇതോടെ ആഘോഷകാലമായി.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ഉണ്ട രചിച്ചത് നവാഗതനായ ഹര്‍ഷദ് ആണ്. കേരളത്തില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഒരു സംഘം പൊലീസുകാരുടെ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. നിരൂപകപ്രശംസ പിടിച്ചുപറ്റിയ സിനിമ ബോക്സോഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്.
ഇത്രയും റിയലിസ്റ്റിക്കായ ഒരു സിനിമ ഇത്രയും വലിയ തിയേറ്റര്‍ കളക്ഷനും നേടുന്നത് അപൂര്‍വ്വമാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.