‘കാരണമില്ലാതെ മമ്മൂട്ടി ആരേയും കാസ്റ്റ് ചെയ്യില്ല’; മമ്മൂട്ടി - നയൻ‌താര കൂട്ടുകെട്ട് വീണ്ടും !

Last Modified ചൊവ്വ, 18 ജൂണ്‍ 2019 (13:03 IST)
നയൻ‌താര - മമ്മൂട്ടി കൂട്ടുകെട്ടിൽ 4 ചിത്രങ്ങളാണ് ഇതുവരെ റിലീസ് ആയിട്ടുള്ളത്. രാപ്പകൽ, തസ്കര വീരൻ, ഭാസ്കർ ദ റാസ്കൽ, പുതിയ നിയമം എന്നീ ചിത്രങ്ങളിലാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചത്. പുതിയനിയമത്തിൽ നയൻസിനെ കാസ്റ്റ് ചെയ്തതും മമ്മൂട്ടി തന്നെയാണ്. ഇപ്പോഴിതാ, ഇരുവരും വീണ്ടുമൊന്നിക്കുന്നുവെന്ന വാർത്തകളാണ് വരുന്നത്.

മ്മൂട്ടിയുടെ ഭാഗ്യനായികയാണ് നയന്‍താര എന്ന് ആരാധകര്‍ പറയുന്നു. വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഉയരുന്നു. ഈ ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. നേരത്തേ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി മമ്മൂട്ടിയും നയൻസും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, അക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല.

പുതിയ നിയമത്തിന്റെ കഥ കേട്ടതും മമ്മൂട്ടി പറഞ്ഞത് നയന്‍താരയുടെ പേരാണ്. അത്ര പെട്ടന്ന് ആ കഥയും കഥാപാത്രവും മമ്മൂട്ടി ഉള്‍ക്കൊണ്ടു എന്നതിന് തെളിവാണ് ആ പ്രതികരണം എന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി പറഞ്ഞിരുന്നു.

നയന്‍താരയെ പോലൊരു നായികയെ കാസ്റ്റ് ചെയ്യുന്നത് പണച്ചെലവാണ്. എന്നാല്‍ ഒരിക്കലും ആ റിലീസ് ചെയ്തതിന് ശേഷം അയ്യോ വേണ്ടായിരുന്നു എന്ന ചിന്ത ആര്‍ക്കും ഉണ്ടാവില്ല. മമ്മൂട്ടിയുടെ ഉള്‍ക്കാഴ്ചയാണ് ആ കാസ്റ്റിങ്.

അന്ന് ഞാന്‍ സാജനോട് പറഞ്ഞു, മമ്മൂട്ടി നയന്‍താരയുടെ പേര് പറഞ്ഞെങ്കില്‍ ചെലവ് നോക്കേണ്ട.. അവരെ തന്നെ വിളിക്കൂ. കാരണമില്ലാതെ മമ്മൂട്ടി ആരെയും കാസ്റ്റ് ചെയ്യില്ല.. ആ റിസള്‍ട്ട് സിനിമയ്ക്ക് ലഭിയ്ക്കുകയും ചെയ്തു - എസ് എന്‍ സ്വാമി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :