‘ഉണ്ട‘ സിനിമ; അശ്ലീല കമന്റിട്ടയാ‍ളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് മാല പാർവതി

Last Modified തിങ്കള്‍, 17 ജൂണ്‍ 2019 (12:06 IST)
സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട' എന്ന ചിത്രത്തിന് ഗംഭീരമെന്ന് റിവ്യു നൽകിയ നടി മാല പാർവതിയുടെ പോസ്റ്റിൽ അശ്ലീല കമന്റിട്ടയാൾക്ക് കിടിലൻ മറുപടി നൽകി താരം. ചിത്രത്തിന് ഫുൾ മാർക്കായിരുന്നു നടി നൽകിയത്.

എന്നാൽ, ഇതിനു കീഴിൽ ‘മമ്മൂട്ടിയുടെ ഇഷ്ടമായോ’ എന്ന് കമന്റിട്ട രാജു എന്ന വ്യക്തിക്കാണ് മാല പാർവതി മറുപടി നൽകിയത്. ‘കുറെ നാളായി താങ്കള്‍ ഇങ്ങനെ തന്നെയാണല്ലോ? Block ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ..അത് വ്യക്തവും ആണ്. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി സ്വയം മനസിലായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വ്യക്തമാണ്’ എന്നായിരുന്നു പാര്‍വതിയുടെ മറുപടി.

ഇന്നലെ കണ്ടു. ഗംഭീര സിനിമ.ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സ്പെഷ്യലാണ്. എന്നാൽ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമൻറ് ഒന്ന് നോക്കിക്കേ.. രണ്ട് അർത്ഥത്തിൽ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്... എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ...'' - എന്ന് പറഞ്ഞ് താരം ഇതിന്റെ സ്ക്രീൻ‌ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ഇയാൾ മാപ്പ് പറഞ്ഞ് രംഗത്തെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :