'ജീവിക്കാന്‍ മാര്‍ഗമില്ലാത്തത് കൊണ്ട് വേശ്യയായി'

Last Updated: ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (21:51 IST)
ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ് വേശ്യാവൃത്തി തിരഞ്ഞെടുത്തതെന്ന് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ തെലുങ്ക് പ്രമുഖനടി ബസു പ്രസാദ്. തിരഞ്ഞെടുത്തത് ജീവിതത്തിലെ അബദ്ധമായിരുന്നുവെന്നും ശ്വേത പൊലീസിനോട് പറഞ്ഞു.


അവസരങ്ങള്‍ കുറഞ്ഞത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി. കുടുബത്തെ സഹായിക്കാന്‍ തനിക്ക് മറ്റ് മാര്‍ഗമില്ലാതെ വരികയും ചെയ്ത സാഹചര്യത്തില്‍ ചിലര്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് ശ്വേത വെളിപ്പെടുത്തിയിരിക്കുന്നത്.

വിവിധ മെട്രോകളില്‍ നിന്നുള്ള പ്രമുഖ വ്യാപാരികളുമടക്കം ശ്വേതയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താന്‍ നിസ്സഹായയായിരുന്നുവെന്നും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും ശ്വേത വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :