തെലുങ്ക് സൂപ്പര്‍ നായിക അനാശാസ്യത്തിനിടെ പിടിയില്‍

  ശ്വേത ബസു , ടോളിവുഡ് , അനാശാസ്യം , പൊലീസ് , റെയ്ഡ്
ബന്‍ജ്ര| jibin| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (17:50 IST)
'ഇത് നമ്മുടെ ലോകം' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ ടോളിവുഡ് നടി ശ്വേത ബസുവിനെ അനാശാസ്യത്തിനിടെ പൊലീസ് പിടികൂടി. രാജസ്ഥാനിലെ ബന്‍ജ്ര എന്ന സ്ഥലത്തെ ഹോട്ടലില്‍ നടന്ന റെയ്ഡിലാണ് ശ്വേതയെയും ഇടപാടുകാരെയും പിടികൂടിയത്.

മുംബൈയിലെ ഒരു ബിസിനസുകാരനുമൊത്ത് ഞായറാഴ്ച ഹോട്ടലില്‍ കഴിയുകയായിരുന്നു ശ്വേത. ഹോട്ടലില്‍ അനാശാസ്യം നടക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പൊലീസ് ഹോട്ടലില്‍ റെയിഡിനെത്തിയത്. തുടര്‍ന്ന് ഇരുവരെയും ഹോട്ടല്‍ മുറിയില്‍ നിന്ന് പിടുകൂടുകയായിരുന്നു. ഇവരോടൊപ്പം ഇടനിലക്കാരനായ ഒരാളെയും അറസ്‌റ്റ് ചെയ്തു.

ഇരുപത്തി മൂന്നുകാരിയായ ശ്വേത ബസു ശ്രീകാന്ത് അഡ്ഡാള്‍ സംവിധാനം ചെയ്ത 'കോത ബങ്കരു ലോകം' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമയാണ് മലയാളത്തിലേക്ക് 'ഇത് നമ്മുടെ ലോകം' എന്ന പേരില്‍ ഇറങ്ങിയത്. തുടര്‍ന്നാണ് മലയാളത്തിലും താരത്തിന് വലിയ ആരാധകരെ സമ്മാനിച്ചത്. കൂടാതെ നിരവധി തെലുങ്ക് സീരിയലുകളിലും നായികയും മറ്റുമായി അഭിനയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :