പൂവള്ളി ഇന്ദുചൂഢന് ഇനിയും ചില ദൌത്യങ്ങളുണ്ട്!

ചൊവ്വ, 14 ഓഗസ്റ്റ് 2018 (19:43 IST)

മോഹന്‍ലാല്‍, ഇന്ദുചൂഢന്‍, നരസിംഹം, ഷാജി കൈലാസ്, രഞ്ജിത്, Mohanlal, Induchoodan, Narasimham, Shaji Kailas, Renjith

മലയാളക്കരയെ കുലുക്കിവിറപ്പിച്ച വിജയമായിരുന്നു ‘നരസിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രം നേടിയത്. ആ സിനിമ ഉയര്‍ത്തിയ ആവേശം മലയാളികളില്‍ ഇപ്പോഴുമുണ്ട്. ആ ചിത്രത്തിലെ മോഹന്‍ലാല്‍ ഡയലോഗായ ‘പോ മോനേ ദിനേശാ’ യുടെ അത്രയും തരംഗമായ മറ്റൊരു ഡയലോഗില്ല. 
  
‘പോ മോനേ ദിനേശാ...’ എന്ന ഡയലോഗിന് ശേഷം സവാരിഗിരിയും ഇട്ടിക്കണ്ടപ്പനും പോലെ തുടര്‍ച്ചയായി നായകന്‍‌മാരുപയോഗിക്കുന്ന ഡയലോഗുകള്‍ പലത് രഞ്ജിത് എഴുതിയെങ്കിലും അവയൊന്നും ‘ദിനേശന്‍’ പോലെയായില്ല. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധന്‍‌മാര്‍ വരെ സംസാരത്തിന്‍റെ പല ഘട്ടങ്ങളിലും ഇന്ന് സാധാരണയായി ഉപയോഗിച്ചുവരുന്ന ഡയലോഗായി പോ മോനേ ദിനേശാ മാറിയിട്ടുണ്ട്.
 
കോഴിക്കോട് ഓഫീസേഴ്സ് ക്ലബില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ വന്നിരുന്ന ഒരു ഡോക്ടര്‍ എല്ലാവരെയും ‘ദിനേശാ...’ എന്നായിരുന്നു വിളിച്ചിരുന്നത്. ദിനേശാ ചേര്‍ത്തുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളില്‍ നിന്നാണ് രഞ്ജിത്തിനും ഷാജി കൈലാസിനും ‘പോ മോനേ ദിനേശാ’ എന്ന ഡയലോഗ് ലഭിക്കുന്നത്.
 
കാലമെത്ര കഴിഞ്ഞാലും ‘പോ മോനേ ദിനേശാ...’ എന്ന ഡയലോഗ് തിളക്കമൊട്ടും കുറയാതെ നിലനില്‍ക്കുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിനും രഞ്ജിത്തിനും മോഹന്‍ലാലിനും അഭിമാനിക്കാം. ഇനിയൊരിക്കല്‍ കൂടി പൂവള്ളി ഇന്ദുചൂഢന്‍ മലയാളക്കരയെ വിറപ്പിക്കുമോ? ഒരു രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ? ചിന്തിക്കേണ്ടത് രഞ്ജിത്തും ഷാജി കൈലാസും മോഹന്‍ലാലുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിച്ചിത്രം കത്തിക്കരിഞ്ഞു, മോഹന്‍ലാല്‍ പടത്തിന് പണക്കിലുക്കം!

1990ലാണ് മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ സാമ്രാജ്യം പുറത്തിറങ്ങുന്നത്. ഇന്ത്യന്‍ ...

news

മെഗാഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പേരുകണ്ടത്താന്‍ പ്രിയദര്‍ശന്‍ പെട്ട പാട്!

കാലം 1994. തന്‍റെ പുതിയ സിനിമയ്ക്ക് പ്രിയദര്‍ശന്‍ ഒരു നല്ല പേരന്വേഷിച്ച് നടക്കുന്ന സമയം. ...

news

ഇന്ദ്രന്‍സിന്റെ ‘അപാര സുന്ദര നീലാകാശം‘; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി എത്തുന്ന 'അപാര സുന്ദര നീലാകാശം' എന്ന ചിത്രത്തിന്റെ ...

news

പൃഥ്വിരാജിന്‍റെ ‘രണം’ 4.2 കോടിക്ക് ഏഷ്യാനെറ്റ് വാങ്ങി!

പൃഥ്വിരാജ് നായകനാകുന്ന ‘രണം’ റിലീസിന് തയ്യാറെടുക്കുകയാണ്. നിര്‍മ്മല്‍ സഹദേവ് സംവിധാനം ...

Widgets Magazine