വിക്രത്തെ സുരേഷ് ഗോപി തന്നെ നേരിടും!

Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (16:55 IST)
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രത്തെ നമ്മുടെ ആക്‍ഷന്‍ ഹീറോ സുരേഷ് ഗോപി തന്നെ നേരിടും. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സുരേഷ് ഗോപി തന്നെയാണ് അറിയിച്ചത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഐയില്‍ സുരേഷ് ഗോപി വില്ലനായാണ് എത്തുന്നത്. എന്തിരന്‍ എന്ന ചിത്രത്തിന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രമാണ് വിക്രം നായകനാകുന്ന 'ഐ‘. സുരേഷ് ഗോപി വിക്രത്തിനൊപ്പം അഭിനയിക്കുന്നുവെന്നല്ലാതെ വില്ലന്‍ വേഷമാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. തമിഴ് ഇതുവരെ കണ്ടിട്ടില്ലാത്ത അതിശക്തനായ വില്ലന്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 
 
അന്യന്‍ എന്ന ചിത്രത്തിന് ശേഷം വിക്രവും ഷങ്കറും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സെപ്റ്റംബര്‍ 15നാണ് ചിത്രത്തിന്റെ ഓഡിയോ റിലീസ്. ചെന്നൈയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ അര്‍ണോള്‍ഡ് ഷ്വാസ്നഗര്‍, ജാക്കി ചാന്‍ തുടങ്ങിയ വമ്പന്മാരാണ് അതിഥികളായി എത്തുന്നത്. ഇവരോടൊപ്പം മമ്മൂട്ടിയും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 
 
രണ്ടു കൊല്ലമായി ആരാധകര്‍ കാത്തിരിക്കുകയാണ് വിക്രത്തിന്റെ പുതിയ ഗെറ്റപ്പിനായി. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വിക്രം 25 കിലോ വരെ തൂക്കം കുറച്ചിരുന്നു. ആമി ജാക്സണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ ഉപുന്‍ പട്ടേല്‍, പ്രഭു, സന്താനം, രാം കുമാര്‍ ഗണേശന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 100 കോടി ചെലവില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് വിഷ്വല്‍ ഇഫക്ട്സ് ചെയ്യുന്നത് ശ്രീനിവാസ് മോഹനാണ്. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പി സി ശ്രീറാമാണ്. എഡിറ്റിംഗ് ആന്റണി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :