സാറ്റലൈറ്റ് അവകാശം: റെക്കോര്‍ഡുകള്‍ തിരുത്തി ഐ

ചെന്നൈ| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (17:31 IST)
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രം നായകനായ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഐ റിലീസിന് മുന്‍പേ ഒരു റിക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്.
ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 25 കോടി രൂപയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്.

ജയാ ടി വിയാണ് ചരിത്രത്തിലെത്തന്നെ ഏറ്റവും കൂടിയ വിലയ്ക്ക് ഐയുടെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്.

നേരത്തെ വിജയും മോഹന്‍ലാലും അഭിനയിച്ച ജില്ല എന്ന ചിത്രത്തിന്റെ
അവകാശം
18 കോടി രൂപയ്ക്ക് സണ്‍ ടി വി വാങ്ങിയിരുന്നു. ഈ റെക്കോര്‍ഡാണ് ഐ തകര്‍ത്തിരിക്കുന്നത്.പതിനേഴ് ഭാഷകളില്‍ റിലീസിനൊരുങ്ങുന്ന ചിത്രം ദീപാവലിയ്ക്ക് റിലീസാകുമെന്നാണ് കരുതപ്പെടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :