നിന്റെ സുരക്ഷക്ക് വേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും: മാറോട് ചേർത്ത് മകൾക്ക് സണ്ണി ലിയോണിന്റെ ഉറപ്പ്

ഞായര്‍, 15 ഏപ്രില്‍ 2018 (15:30 IST)

കഠ്വയിൽ അതി ക്രൂര പീഡനത്തിനിരയായി പിച്ചിച്ചീന്തപ്പെട്ട എട്ട് വയസുകാരിയുടെ വിയോഗത്തിൽ മുറിപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ മനസ്സാക്ഷി. ലോകം തന്നെ ഭീതിയോടെയാണ് സംഭവത്തെ നോക്കി കണ്ടത്. എട്ട് വയസ്സുകാരി നേരിടേണ്ടി വന്ന അതിക്രമം ഓരോ മാതാപിതാക്കളുടെ മനസ്സിലും ഭീതി പടർത്തുന്നതാണ്. നിരവധി പേരാണ് സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രധിശേധവുമായി രംഗത്ത് വന്നത്. ഇപ്പോഴിതാ സണ്ണി ലിയോണും സംഭവത്തി;ൽ വൈകാരികമയി പ്രതികരിച്ചിരിക്കുകയാണ്. 
 
തന്റെ മകളായ നിഷാ കൗർ വെബ്ബറിനെ മാറോട് ചേർത്ത്പിടിച്ച് നിന്റെ സുരക്ഷക്ക് വേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും എന്ന് സ്വന്തം കുഞ്ഞിന് ഉറപ്പ് നൽകുകയാണ് സണ്ണി ലിയോൺ. എന്തു വില കോടുത്തും നമുക്ക് നമ്മുടെ കൂട്ടികളെ എപ്പോഴും നമ്മോട് ചേർത്ത് നിർത്താം എന്നും പറയുന്നു സണ്ണി ലിയോൺ. കഴിഞ്ഞ വർഷമാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയേലും ചേർന്ന് നിഷയെ ദത്തെടുത്തത്.
 
എന്റെ ഹൃദയത്തിന്റെ ആത്മാവിന്റെ ശരീരത്തിന്റെ ഓരോ അണുവിനാലും ഞാൻ നിന്നെ ഈ ലോകത്തിലെ ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കും എന്ന് ഞാൻ ഉറപ്പ് നൽകുന്നു. അതിനായി എന്റെ ജീവൻ നൽകേണ്ടി വന്നാലും നിന്റെ സുരക്ഷക്കായി ഞാനത് ചെയ്യും. കുട്ടികൾ എപ്പോഴും ദുഷ്ടന്മാരിൽ നിന്നും സുരക്ഷിതരായിരിക്കണം. നമുക്ക് കുട്ടികളെ നമ്മോട് ചേർത്ത് നിർത്താം. എന്തു വില കൊടുത്തും അവരെ സംരക്ഷിക്കാം. സണ്ണി ലിയോൺ ട്വിറ്ററിൽ കുറിച്ചു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ജോൺ പോൾ ജോർജ് ഇനി 'അമ്പിളി'ക്ക് പിന്നാലെ, നായകൻ സൗബിൻ

ഗപ്പിക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാന് ജോൺ പൊൾ ജോർജ് എന്ന സംവിധായകൻ. രണ്ട് വർഷത്തെ ...

news

ഇന്ത്യയുടെ ഞരമ്പുകളിലോടുന്ന ക്യാൻസറാണ് ബി ജെ പി യെന്ന് ഗോവിന്ദ് മേനോൻ

ബി ജെ പിക്കെതിരെ അതി രൂക്ഷ വിമർശനവുമായി ഗായകൻ ഗോവിന്ദ് പി മേനോൻ രംഗത്ത്. ഇന്ത്യയുടെ ...

news

കണ്ണുറുക്കലിന്റെ സൗന്ദര്യം ഇനി പരസ്യ ചിത്രങ്ങളിലും; പ്രിയ പ്രകാശ് വാര്യരുടെ ആദ്യ പരസ്യചിത്രം പുറത്ത്

ഒരൊറ്റ ഗാനത്തിലെ കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവൻ പ്രശസ്തയായ താരമാണ് പ്രിയ പരകാശ് വാര്യർ. ...

news

പരോളിന്റെ സാറ്റ്‌ലൈറ്റ് അവകാശം വമ്പന്‍ തുകയ്‌ക്ക് വിറ്റു; മെഗാസ്‌റ്റാറിന്റെ ചിത്രത്തിനായി മനോരമ പൊടിച്ചത് കോടികള്‍

മെഗാസ്‌റ്റാര്‍ മമ്മൂട്ടി നായകനായ പരോള്‍ മികച്ച അഭിപ്രായവുമായി രണ്ടാം വാരം പിന്നിട്ടതോടെ ...

Widgets Magazine