മമ്മൂട്ടി വില്ലന്‍ തന്നെ, അങ്കിള്‍ അസാധാരണ ത്രില്ലര്‍ - ദൃശ്യങ്ങള്‍ ഇതാ !

ചൊവ്വ, 10 ഏപ്രില്‍ 2018 (20:16 IST)

മമ്മൂട്ടി, അങ്കിള്‍, ജോയ് മാത്യു, പ്രതാപ് പോത്തന്‍, കാര്‍ത്തിക, മുത്തുമണി, ദുല്‍ക്കര്‍, Mammootty, Uncle, Joy Mathew, Prathap Pothen, Karthika, Muthumani, Dulquer

മമ്മൂട്ടി വലിയ ഇടവേളയ്ക്ക് ശേഷം വില്ലന്‍ കഥാപാത്രമായെത്തുന്ന സിനിമയെന്ന വിശേഷണമാണ് ‘അങ്കിള്‍’ എന്ന പ്രൊജക്ടിനേക്കുറിച്ച് ആദ്യം മുതലേ ഉയര്‍ന്നുകേള്‍ക്കുന്നത്. ഷട്ടറിന് ശേഷം ജോയ് മാത്യു എഴുതിയ തിരക്കഥ എന്നതാണ് മറ്റൊരു വലിയ പ്രത്യേകത.
 
എന്തായാലും അങ്കിളിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും കഥ പറയുന്ന അങ്കിള്‍ ഉടന്‍ റിലീസാകും. പിതാവിന്‍റെ സുഹൃത്തായാണ് മമ്മൂട്ടി വേഷമിടുന്നത്. 
 
കൃഷ്ണകുമാര്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് അയാള്‍ യാത്ര തിരിക്കുമ്പോള്‍ കൂടെ സുഹൃത്തിന്റെ മകളുമുണ്ട്. അവള്‍ അയാളെ ‘അങ്കിള്‍’ എന്നുവിളിച്ചു. പക്ഷേ അയാള്‍ ആ കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ക്ക് കാരണമായി.
 
സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്‍ ഗിരീഷ് ദാമോദര്‍ പറയുന്നത്. 
 
നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പ്രശ്നങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്ന ചിത്രത്തിന് ക്യാമറ അഴകപ്പന്‍. ബിജിബാല്‍ ആണ് സംഗീതം. സി ഐ എയിലെ നായിക കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. ആശാ ശരത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, പ്രതാപ് പോത്തന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ലിപ്‌ ലോക്കിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകനോട് മറുചോദ്യവുമായി സാമന്ത

തന്റെ സിനിമയിലെ ലിപ്‌ലോക്ക് സീനുകളെക്കുറിച്ച് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ...

news

മമ്മൂട്ടിയുടെ മകനായി സൂര്യ, ദിലീപിന്‍റെ മകനായി സിദ്ദിക്ക്!

വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി. പടയോട്ടം ...

news

ലാലേട്ടനെ കണ്ടു പഠിക്കണം എന്നാണ് ഞാൻ എന്റെ മക്കളോട് പറയാറുള്ളത്; മല്ലിക സുകുമാരന്റെ വാക്കുകൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

ലാലേട്ടനെ കണ്ടുപഠിക്കണം എന്നാണ് ഇന്ദ്രജിത്തിനോടും പ്രിഥ്വിരാജിനോടും പറയാറുള്ളതെന്ന് ...

news

ഞാന്‍ ഗര്‍ഭിണിയാണ്... എന്‍റെ ഭര്‍ത്താവിനെ അവര്‍ കൊന്നു, എന്നെയും കൊല്ലും...

‘ലില്ലി’ എന്ന പുതിയ സിനിമ ശരിക്കും ഒരു പരീക്ഷണമാണ്. നവാഗതനായ പ്രശോഭ് വിജയനാണ് ചിത്രം ...

Widgets Magazine