റിലീസായിട്ടില്ല, പടത്തിന് പേരുപോലും ഇട്ടിട്ടില്ല; പൃഥ്വിരാജ് ചിത്രത്തിന് സാറ്റലൈറ്റ് തുക 6.5 കോടി!

വ്യാഴം, 31 മെയ് 2018 (16:28 IST)

പൃഥ്വിരാജ്, നസ്രിയ, പാര്‍വതി, അഞ്ജലി മേനോന്‍, Prithviraj, Parvathy, Nazria, Anjali Menon

റിലീസിനുമുമ്പേ പൃഥ്വിരാജ് ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ് ആറരക്കോടി രൂപ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വന്‍ തുക നല്‍കി ഒരു പ്രമുഖ ചാനല്‍ വാങ്ങിച്ചത്. ചിത്രത്തിന് പേരും ഇട്ടിട്ടില്ല. 
 
പാര്‍വതി നായികയാകുന്ന സിനിമയില്‍ പൃഥ്വിയുടെ സഹോദരിയായി അഭിനയിക്കുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണിയും ഈ സിനിമയിലെ താരമാണ്. 
 
രണ്ട് വ്യത്യസ്ത ലുക്കില്‍ പൃഥ്വി അഭിനയിക്കുന്ന ഈ സിനിമ ഒരു റോഡ് മൂവിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹാപ്പി ജേര്‍ണി എന്ന മറാത്തി ചിത്രത്തിന്‍റെ റീമേക്കാണ് ഈ സിനിമയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
അഞ്ജലി മേനോന്‍റെ സംവിധാനത്തില്‍ ഇത് രണ്ടാം തവണയാണ് പൃഥ്വി അഭിനയിക്കുന്നത്. ‘മഞ്ചാടിക്കുരു’ ആയിരുന്നു ആ സിനിമ. അഞ്ജലി സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡെയ്സ്’ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ലൈക്കിനൊക്കെ എന്തൊരു ക്ഷാമം? ഫേസ്ബുക്കിൽ ട്രോളർമാരുടെ ‘കുത്തിപ്പൊക്കൽ‘- ഇരയായി സെലിബ്രിറ്റികൾ

ഫേസ്ബുക്കിൽ കയറി നോക്കിയാൽ നമ്മൾ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടെ പഴയ ഫോട്ടോകൾ കാണാനാകും. ...

news

ട്രോളുകളൊന്നും പ്രശ്‌നമല്ല; വീണ്ടും ഗ്ലാമർ വേഷത്തിൽ സ്വര

അടുത്തിടെവരെ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ചെത്തി മാധ്യമ വാർത്തകളിൽ ഇടം നേടിയ താരമാണ് സ്വര ...

news

സൂര്യയ്ക്ക് വില്ലൻ മോഹൻലാൽ, ബജറ്റ് നൂറ് കോടി!

മലയാളത്തിന് പ്രിയപ്പെട്ട തമിഴ് താരങ്ങളുടെ പട്ടികയെടുത്താല്‍ മുന്‍‌നിരയിലുള്ള ആളാണ് സൂര്യ. ...

news

സൂപ്പർ ഹിറ്റായി പറവയുടെ ഡിവിഡിയും

തിയറ്ററില്‍ വന്‍ ഹിറ്റായി മാറിയ സിനിമയായിരുന്നു പറവ. എന്നാൽ ഇപ്പോൾ പറവയുടെ ഡിവിഡിയും ...

Widgets Magazine