മോഹൻലാലിനെ സ്വന്തമാക്കി സീ നെറ്റ്‌വർക്ക്

ശനി, 21 ഏപ്രില്‍ 2018 (16:00 IST)

മോഹൻലാലിന്റെ കടുത്ത അരാധികയായി മഞ്ജു വാര്യർ വേഷമിട്ട ചിത്രം ‘മോഹൻലാലി‘ന്റെ സാറ്റലൈറ്റ് അവകാശം പ്രമുക ചാനൽ നെറ്റ്‌വർക്കായ സീ നെറ്റ്‌വർക്ക് സ്വന്തമാക്കി നാലു കോടി രൂപകാണ് ചിത്രത്തിന്റെ ഉപഗ്രഹ ചാനൽ പ്രക്ഷേപണ അവകാശം സീ നെറ്റ്‌വർക്ക് സ്വന്തമാക്കിയത്. 
 
സിനിമ മികച്ച പ്രതികരണവുമായി തീയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളുടെ ഡിജിറ്റൽ അവകാശവും സീ നെറ്റ്‌വർക്കിനു തന്നെയാണ്.  മോഹൻലാലിന്റെ പല ചിത്രങ്ങളിലൂടെയും കടന്നു പോകുന്ന സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. നർമ്മത്തിനു പ്രാധാന്യം നൽകിയുള്ളതാണ് ചിത്രം. 
 
ചിത്രത്തിൽ കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ കൈകാര്യം ചെയ്യുന്നത്. മീനുക്കുട്ടിയുടെ ഭർത്താവ് സേതുമാധവനായി വേഷമിടുന്നത് ഇന്ദ്രജിത് സുകുമാരനാണ്. സാജിദ് യാഹിയ സംവിധാനം ചെയ്ത സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുനീഷ് വാരനാടാണ്. 
 
മൈൻ‌ഡ് സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാറാന് ചിത്രം നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിന്റെ റിലീസിൽ അനിശ്ചിതത്വം നേരിട്ടിരുന്നെങ്കിലും പ്രശ്നങ്ങളെല്ലാം പരിഹരിച്ച്  ആണിയറ പ്രവർത്തകർ ചിത്രം റിലീസിനെത്തിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയെ വെല്ലാനാകുമോ അരവിന്ദ് സ്വാമിക്ക്? ഒരാഴ്ച കൂടി കാത്തിരിക്കാം!

മലയാളത്തിലെ പല വമ്പന്‍ ഹിറ്റുകളും പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്യുകയും അവിടെ ...

news

രജനിയുടെ ‘കാലാ’ ജൂണ്‍ 7ന്, തമിത്-തെലുങ്ക്-ഹിന്ദി പതിപ്പുകള്‍ ഒന്നിച്ച്!

രജനികാന്തിന്‍റെ അണ്ടര്‍വേള്‍ഡ് ത്രില്ലര്‍ ‘കാലാ’ ജൂണ്‍ ഏഴിന് റിലീസ് ചെയ്യും. ...

news

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസർ പുറത്ത് വിട്ടു; മമ്മൂട്ടി അതിശയിപ്പിക്കുമെന്ന് ആരാധകര്‍

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസർ പുറത്ത് വിട്ടു. മമ്മൂട്ടി ...

news

മമ്മൂട്ടിക്ക് ശേഷം ഫഹദ് ഫാസിലും വില്ലനാകുന്നു!

‘അങ്കിള്‍’ എന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി വില്ലനാണെന്ന റിപ്പോര്‍ട്ടുകള്‍ മമ്മൂട്ടി ...

Widgets Magazine