സാജിദ് ബ്രോ അടിപൊളിയായിട്ടുണ്ട്: ‘മോഹൻലാൽ‘നെക്കുറിച്ച് ഒമർ ലുലു

Sumeesh| Last Modified ബുധന്‍, 18 ഏപ്രില്‍ 2018 (16:05 IST)
മോഹൻലാലിന്റെ കടുത്ത അരാധികയായി മഞ്ജു വാര്യർ വേഷമിട്ട ചിത്രം മോഹൻലാൽ മികച്ച പ്രതികരണവുമായി തീയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് ഒരു അഡാർ ലൌ എന്ന സിനിമയുടെ സംവിധായകനായ ഒമർ ലുലു അഭിപ്രായം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
സാജിദ് ബ്രോ അടിപൊളിയായിട്ടുണ്ട്. ഒരു ക്ലീൻ എന്റർടെയ്‌നർ. എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മോഹൻലാലിന്റെ പല ചിത്രങ്ങളിലൂടെയും കടന്നു പോകുന്ന സിനിമ രോമാഞ്ചമുണ്ടാക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരും പറയുന്നത്.

ചിത്രത്തിൽ കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ കൈകാര്യം ചെയ്യുന്നത്. മീനുക്കുട്ടിയുടെ ഭർത്താവ് സേതുമാധവനായി വേഷമിടുന്നത് ഇന്ദ്രജിത് സുകുമാരനാണ്. സാജിദ് യാഹിയ സംവിധാനം ചെയ്ത സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുനീഷ് വാരനാടാണ്.
ചിത്രത്തിന്റെ റിലീസിൽ അനിശ്ചിതത്വം നേരിട്ടിരുന്നെങ്കിലും പ്രശ്നങ്ങളെല്ലാം പരിഹരിച്ച്
ആണിയറ പ്രവർത്തകർ ചിത്രം റിലീസിനെത്തിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :