ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റം തീയറ്ററിൽ കാണാൻ ഇനിയും കാത്തിരിക്കണം

കർവാന്റെ റിലീസ് ആഗസ്റ്റ് 10ന്

Sumeesh| Last Modified ചൊവ്വ, 15 മെയ് 2018 (16:12 IST)
ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രം കർവാന്റെ റിലീസിംഗ്
തീയതി നീട്ടി. ചിത്രം ആഗസ്റ്റ് 10നാവും തീയറ്ററുകളിലെത്തുക. അടുത്ത മാസം ചിത്രം റിലീസിനെത്തും എന്നാണ് നേരത്തെ അറിയിച്ചിരിരുന്നത്. ദുൽഖർ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ റിലീസിംഗ് നീട്ടിയ വിവരം ആരാധകരെ അറിയിച്ചത്.

‘നിങ്ങൾ ഈ സിനിമകാണുന്നത് വരെ കാത്തിരിക്കാനുള്ള എന്റെ ക്ഷമ നഷ്ടപ്പെട്ടു‘ എന്നാണ് റിലീസിംഗ് തീയതി അറിയിച്ചുകൊണ്ട് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്.
ഒരു റോഡ് മൂവി ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആകർഷ് ഖുറാനയാണ് ചിത്രം സംവിധനം ചെയ്യുന്നത്. ഇർഫാൻ ഖാൻ ചിത്രത്തിൽ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥില പാർക്കറാണ് ചിത്രത്തിലെ നായിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :