മറ്റുപലരെയും പോലെ പ്രതിഫലം മമ്മൂട്ടിക്കൊരു പ്രശ്നമല്ല !

തിങ്കള്‍, 26 ഫെബ്രുവരി 2018 (18:17 IST)

മമ്മൂട്ടി, ദിലീപ്, മോഹന്‍ലാല്‍, ടൊവിനോ തോമസ്, ദുല്‍ക്കര്‍, പൃഥ്വിരാജ്, Mammootty, Mohanlal, Dileep, Tovino Thomas, Prithviraj

നല്ല സിനിമകള്‍ ചെയ്യുന്നതിന് മമ്മൂട്ടിക്ക് പ്രതിഫലം ഒരു തടസമാകാറില്ല. മലയാളിക്ക് അഭിമാനിക്കാന്‍ ഇടനല്‍കുന്ന പല നല്ല ചിത്രങ്ങളും മമ്മൂട്ടിയില്‍ നിന്നുണ്ടായത് അങ്ങനെയാണ്. ഇപ്പോഴും അദ്ദേഹം ആ ശീലം തുടരുന്നു.
 
ജോയ് മാത്യു തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന ‘അങ്കിള്‍’ എന്ന ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. നവാഗതനായ ഗിരീഷ് ദാമോദര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. രസകരമായ സംഗതി ഈ സിനിമ റിലീസിന് മുമ്പേ ലാഭം നേടിയിരിക്കുന്നു എന്നതാണ്.
 
അങ്കിളിന്‍റെ സാറ്റലൈറ്റ് അവകാശം വന്‍ തുക മുടക്കി ഒരു ചാനല്‍ വാങ്ങി. ഒരു മമ്മൂട്ടിച്ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാറ്റലൈറ്റ് തുകയാണിതെന്നാണ് വിവരം. അതേസമയം തന്നെ, വലിയ തുകയ്ക്ക് അങ്കിളിന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ വിറ്റുപോവുകയും ചെയ്തു.
 
മമ്മൂട്ടിക്ക് ഇനി ഈ സിനിമയുടെ പ്രതിഫലം കൊടുക്കാന്‍ കഴിയുമെന്ന വിശ്വാസം നിര്‍മ്മാതാവ് ജോയ് മാത്യുവിനുണ്ട്. ഒരു പതിനേഴുകാരിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും സവിശേഷതകളുള്ള ബന്ധത്തിന്‍റെ കഥയാണ് അങ്കിള്‍. 
 
സി ഐ എയില്‍ ദുല്‍ക്കറിന്‍റെ നായികയായിരുന്ന കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. മമ്മൂട്ടി സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലാണ് എത്തുന്നത് എന്നതും അങ്കിളിന്‍റെ പ്രത്യേകതയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി അത് അനുകരിച്ചു, മോഹന്‍ലാല്‍ ഞെട്ടിപ്പോയി!

മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമാണ്. ഇരുവരും തമ്മില്‍ ...

news

അവാർഡ് തുക മധുവിന്റെ കുടുംബത്തിന് നൽകി ജയസൂര്യ!

വനിതാ ഫിലിം അവാർഡിൽ ലഭിച്ച തുക തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്‍ററിനും അട്ടപ്പടിയിലെ ...

news

മേക്കപ്പിന് 3 മണിക്കൂർ! - കീർത്തി സുരേഷ് സംവിധായകർക്ക് തലവേദനയാകുന്നു

സിനിമാമേഖലയിൽ താരങ്ങളുടെ അഹങ്കാരം കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ...

news

'ശ്രീദേവിയുടെ മരണത്തിന് കാരണം സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയ?' - യഥാർത്ഥ സത്യം വെളിപ്പെടുത്തി എക്താ കപൂർ

ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുറ്റെ മരണവാർത്ത ഞെട്ടലോടെയാണ് സിനിമാലോകം ...

Widgets Magazine