മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു, സംവിധാനം മണിരത്നം !

തിങ്കള്‍, 26 ഫെബ്രുവരി 2018 (18:56 IST)

മമ്മൂട്ടി, മോഹന്‍ലാല്‍, മണിരത്നം, ചൊക്കച്ചിവന്ത വാനം, സന്തോഷ് ശിവന്‍, Mammootty, Mohanlal, Maniratnam, Chokka Chivantha Vaanam, Santosh Sivan

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നതായി സൂചന. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് മലയാളത്തിന്‍റെ മെഗാതാരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
 
ഈ സിനിമയില്‍ മമ്മൂട്ടി ഒരു രാഷ്ട്രീയ നേതാവിനെയും മോഹന്‍ലാല്‍ ഒരു ബിസിനസുകാരനെയും അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. തമിഴ്നാട്ടിലെ സമകാലിക രാഷ്ട്രീയവുമായി ബന്ധമുള്ള കഥയാണ് മണിരത്നം ഒരുക്കുന്നത്. ചിത്രത്തില്‍ നാല് നായികമാര്‍ ഉണ്ടാകുമെന്നും വിവരമുണ്ട്.
 
എ ആര്‍ റഹ്‌മാന്‍, സന്തോഷ് ശിവന്‍ തുടങ്ങിയ വമ്പന്‍‌മാര്‍ തന്നെയായിരിക്കും ഈ പ്രൊജക്ടിനുപിന്നിലും അണിനിരക്കുക. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുക.
 
മമ്മൂട്ടിയും മോഹന്‍ലാലും ഒടുവില്‍ നായകന്‍മാരായി എത്തിയത് ട്വന്‍റി20യിലാണ്. അതൊരു ചരിത്രവിജയമായിരുന്നു. മണിരത്നത്തിന്‍റെ കഴിഞ്ഞ ചിത്രം കാട്രു വെളിയിടൈ പരാജയപ്പെട്ടിരുന്നു. പുതിയ സിനിമ ‘ചൊക്കച്ചിവന്ത വാനം’ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
 
ചൊക്കച്ചിവന്ത വാനത്തിന് ശേഷം മോഹന്‍ലാല്‍ - മമ്മൂട്ടി പ്രൊജക്ട് ആരംഭിക്കാനാകുമെന്നാണ് മണിരത്നം പ്രതീക്ഷിക്കുന്നത്. മണിരത്നത്തിന്‍റെ ഇരുവര്‍, ഉണരൂ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ദളപതിയിലെ ഒരു നായകന്‍ മമ്മൂട്ടിയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മറ്റുപലരെയും പോലെ പ്രതിഫലം മമ്മൂട്ടിക്കൊരു പ്രശ്നമല്ല !

നല്ല സിനിമകള്‍ ചെയ്യുന്നതിന് മമ്മൂട്ടിക്ക് പ്രതിഫലം ഒരു തടസമാകാറില്ല. മലയാളിക്ക് ...

news

മമ്മൂട്ടി അത് അനുകരിച്ചു, മോഹന്‍ലാല്‍ ഞെട്ടിപ്പോയി!

മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമാണ്. ഇരുവരും തമ്മില്‍ ...

news

അവാർഡ് തുക മധുവിന്റെ കുടുംബത്തിന് നൽകി ജയസൂര്യ!

വനിതാ ഫിലിം അവാർഡിൽ ലഭിച്ച തുക തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്‍ററിനും അട്ടപ്പടിയിലെ ...

news

മേക്കപ്പിന് 3 മണിക്കൂർ! - കീർത്തി സുരേഷ് സംവിധായകർക്ക് തലവേദനയാകുന്നു

സിനിമാമേഖലയിൽ താരങ്ങളുടെ അഹങ്കാരം കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ...

Widgets Magazine