മമ്മൂട്ടി മുഖ്യമന്ത്രിയാവുമ്പോള്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയാവും!

വെള്ളി, 5 ഒക്‌ടോബര്‍ 2018 (16:12 IST)

മമ്മൂട്ടി, മോഹന്‍ലാല്‍, സൂര്യ, കെ വി ആനന്ദ്, ലൈക, Mammootty, Mohanlal, Suriya, K V Anand, Lyca

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അഭിനയിക്കുന്നു. നായകനാകുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. 
 
ചന്ദ്രകാന്ത് വര്‍മ എന്നാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ പേര്. ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഈ കഥാപാത്രം അല്‍പ്പം നെഗറ്റീവ് ഷേഡ് ഉള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
സൂര്യയുടെ മുപ്പത്തേഴാം ചിത്രമാണിത്. ഇപ്പോള്‍ നോയിഡയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആര്യ, ബൊമന്‍ ഇറാനി, സമുദ്രക്കനി, സയേഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
 
ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജം ആണ്. ഹാരിസ് ജയരാജാണ് സംഗീതം. പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ദേശീയ സുരക്ഷാ സേനയുടെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനായാണ് ഈ സിനിമയില്‍ സൂര്യ അഭിനയിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സൂര്യ ഈ സിനിമയില്‍.
 
സഞ്ജയ് - ബോബി തിരക്കഥയെഴുതുന്ന പുതിയ സിനിമയില്‍ മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയാകുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. എന്തായാലും ഇന്ത്യ ഭരിക്കുന്ന മോഹന്‍ലാലിനെയും കേരളം ഭരിക്കുന്ന മമ്മൂട്ടിയെയും നമുക്ക് താമസിയാതെ സ്ക്രീനില്‍ കാണാനാവും. ആന്ധ്ര മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി ‘യാത്ര’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആക്ഷനിലും സ്റ്റൈലിലും എതിരാളിയില്ല, മമ്മൂട്ടി - ജോഷി ചിത്രം!

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ വിരിഞ്ഞ ഈ കഥാപാത്രത്തിന്‍റെ ചുവടുപിടിച്ച് പിന്നീട് ...

news

'എന്റെ കിരീടം ടോവിനോ എടുത്തു, അതിൽ അഭിമാനം മാത്രം': മലയാളത്തിന്റെ എക്‌സ് ഇമ്രാൻ ഹാഷ്‌മി പറയുന്നു

പ്രേക്ഷകരെ കൈയിലെടുക്കുന്ന കാര്യത്തിൽ ഫഹദ് ഫാസിലും ടോവിനോയും ഒരുപോലെയാണ്. ഇരുവരും ...

news

പുതുമുഖങ്ങളെ ‘ബൂസ്റ്റ്’ ചെയ്യുന്ന മമ്മൂട്ടി റോഷനെ റാഗ് ചെയ്തത് എന്തിനായിരുന്നു?

പുതുമുഖ സംവിധായകരേയും പുതുമുഖ നടന്മാരേയും സപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ മെഗാസ്റ്റാർ ...

news

'മമ്മൂട്ടിയുടെ വാക്കുകൾ സത്യമായി, മോഹൻലാൽ സൂപ്പർതാരമായി'

മലയാളത്തിന്റെ സ്വന്തം അവതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലാണോ മമ്മൂട്ടിയാണോ ...

Widgets Magazine