പുതുമുഖങ്ങളെ ‘ബൂസ്റ്റ്’ ചെയ്യുന്ന മമ്മൂട്ടി റോഷനെ റാഗ് ചെയ്തത് എന്തിനായിരുന്നു?

വെള്ളി, 5 ഒക്‌ടോബര്‍ 2018 (12:11 IST)

പുതുമുഖ സംവിധായകരേയും പുതുമുഖ നടന്മാരേയും സപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്, ‘എനിക്കിനി ഒന്നും നേടാനില്ല. ഞാൻ കാരണം കയറിവരുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർ വരട്ടെ’ എന്ന്. 
 
എന്നാൽ, പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മമ്മൂട്ടി ഒരിക്കൽ ഒരു പുതുമുഖത്തെ ചെറുതല്ലാത്ത രീതിയിൽ ഒന്ന് ഭയപ്പെടുത്തി. അത് മറ്റാരുമല്ല, ആനന്ദം എന്ന ചിത്രത്തിലൂടെ ഫേമസ് ആയ ആണ്. ആനന്ദം ആണ് ആദ്യം റിലീസ് ആയതെങ്കിലും റോഷന്റെ ആദ്യചിത്രം മമ്മൂട്ടിക്കൊപ്പമുള്ള പുതിയനിയമം ആയിരുന്നു. 
 
ചിത്രത്തിലെ നയൻ‌താരയുമൊത്തുള്ള അനുഭവങ്ങളെല്ലാം റോഷൻ തന്നെ വെളിപ്പെടുത്തിയിരുന്നു. വില്ലൻ കഥാപാത്രത്തെയായിരുന്നു റോഷൻ അവതരിപ്പിച്ചത്. മമ്മൂട്ടി പരിചയപ്പെടാൻ ചെന്നപ്പോഴാണ് റോഷൻ പ്രതീക്ഷിക്കാത്ത അനുഭവം ഉണ്ടായത്. 
 
സംവിധായകൻ എകെ സാജന്റെ അനുവാദത്തോടെ റോഷൻ മമ്മൂട്ടിക്കരികിലേക്ക് പരിചയപ്പെടാൻ ചെന്നു. ആര്യൻ എന്ന കഥാപാത്രം ചെയ്യാനായി എത്തിയതാണെന്നും പറഞ്ഞു പരിചയപെട്ടു. അപ്പോൾ എന്ത് ചെയ്യുന്നവെന്നും എത്ര വയസ് ഉണ്ടെന്നും ചോദിച്ചു. റോഷൻ പ്രായം പറഞ്ഞപ്പോൾ മമ്മൂട്ടി സാജനോട് ചോദിച്ചു ,ഈ പ്രായം നമ്മുടെ കഥാപാത്രത്തിന് അല്പം ഓവറല്ലേ.. ? ഞെട്ടിയത് റോഷൻ ആണ്.
 
ഡ്രാമ സ്കൂളിലോക്കെ പഠിച്ച് വന്നിട്ട് ഇങ്ങനെ ആഗ്രഹിച്ച് കിട്ടിയ വേഷം നഷ്ടമാകുമോ എന്ന് പേടിച്ചു . പക്ഷെ പുതുമുഖങ്ങളെ എന്നും പ്രോൽസാഹിപ്പിക്കാറുള്ള മമ്മൂട്ടിയുടെ ഒരു റാഗിങ് ആയിരുന്നു അതെന്നും പിന്നീട് വലിയ കൂട്ടായെന്നും റോഷൻ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'മമ്മൂട്ടിയുടെ വാക്കുകൾ സത്യമായി, മോഹൻലാൽ സൂപ്പർതാരമായി'

മലയാളത്തിന്റെ സ്വന്തം അവതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലാണോ മമ്മൂട്ടിയാണോ ...

news

മോദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയത് സിനിമയ്ക്ക് വേണ്ടി!

അടുത്തിടെ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത് ഏറെ വാർത്തയായിരുന്നു. ഇരുവരും ...

news

ശില്‍പ്പ ഷെട്ടിയെ പ്രണയിച്ച് ചതിച്ചത് അക്ഷയ് കുമാര്‍?- നടിയുടെ വെളിപ്പെടുത്തൽ

തെലുങ്ക്, തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചത് ശ്രി റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ ...

news

ഇനി മമ്മൂട്ടി ഒരു പ്രിയദര്‍ശന്‍ ചിത്രം ചെയ്യുമോ?

മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്‍ അഞ്ചില്‍ താഴെ ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്. ...

Widgets Magazine