ദിവ്യാ ഉണ്ണിക്ക് പിന്നാലെ നടി മാതുവും വീണ്ടും വിവാഹിതയായി

ശനി, 17 ഫെബ്രുവരി 2018 (15:09 IST)

മാതു, ദിവ്യാ ഉണ്ണി, അമരം, മുത്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, Mathu, Divya Unni, Amaram, Muthu, Mammootty, Mohanlal

ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞില്ല, നടി മാതുവിന്‍റെ രണ്ടാം വിവാഹമാണ് പുതിയ വാര്‍ത്ത. തമിഴ്നാട് സ്വദേശിയായ അന്‍പഴകന്‍ ജോര്‍ജ്ജിനെയാണ് മാതു വിവാഹം കഴിച്ചത്.
 
നാലുവര്‍ഷം മുമ്പ് ആദ്യ ഭര്‍ത്താവായ ജേക്കബില്‍ നിന്ന് മാതു വിവാഹമോചനം നേടിയിരുന്നു. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികള്‍ മാതുവിനുണ്ട്.
 
സിനിമാജീവിതം വളരെ മുമ്പുതന്നെ ഉപേക്ഷിച്ച മാതു ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് ജീവിക്കുന്നത്. നൃത്താവതരണവും പഠനവുമൊക്കെയായി മാതു സജീവമാണ് അവിടെ. ആദ്യവിവാഹത്തിനായി മാതു ക്രിസ്ത്യന്‍ മതം സ്വീകരിച്ചിരുന്നു. മീന എന്ന് പേരുമാറ്റുകയും ചെയ്തിരുന്നു.
 
അമരം, തുടര്‍ക്കഥ, പൂരം, സന്ദേശം, കുട്ടേട്ടന്‍, സദയം, ആയുഷ്കാലം, സവിധം, ഗമനം, ഏകലവ്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മാതു. എങ്കിലും ഇന്നും ഏവര്‍ക്കും പ്രിയപ്പെട്ട കഥാപാത്രം അമരത്തിലെ ‘മുത്ത്’ തന്നെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സഹായിച്ചത് ദിലീപ് മാത്രം, ഒരിക്കൽ പോലും പണം തിരികെ ചോദിച്ചിട്ടില്ല; ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ ഭാര്യ പറയുന്നു

മലയാളത്തിലെ അതുല്യ നടന്മാരിലൊരാളാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. തന്റേതായ അഭിനയശൈലിയിലൂടെ ...

news

ആടുജീവിതം അമല പോളിന്‍റേതുകൂടിയാണ്!

പൃഥ്വിരാജിന്‍റെ ആടുജീവിതത്തില്‍ അമല പോള്‍ നായികയാകുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ഈ ബിഗ് ...

news

സാലിഖിന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂട്ടിയെ കാണുക എന്നതാണ്! -വഴിയൊരുക്കി ടിനി ടോം

മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ ഉണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധക ലിസ്റ്റിൽ. ...

news

ഒരേ ഹോട്ടലിൽ അടുത്തടുത്ത മുറികളിലായി മോഹൻലാലും മമ്മൂട്ടിയും! - ചിത്രങ്ങൾ

മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് കായംകുളം ...

Widgets Magazine