ബിലാല്‍ ഉടന്‍ വരും, പിന്നീട് മലയാളക്കര മമ്മൂട്ടി ഭരിക്കും!

വെള്ളി, 8 ജൂണ്‍ 2018 (14:44 IST)

ബിലാല്‍, ബിഗ്ബി, മമ്മൂട്ടി, അമല്‍ നീരദ്, Bilal, BigB, Mammootty, Amal Neerad

ബിലാല്‍ മലയാളത്തിന്‍റെ വികാരമാണ്. കേരളം പഴയ കേരളമല്ലെങ്കിലും ബിലാലിന് മാറ്റമൊന്നും വന്നിട്ടില്ല. ആ സ്റ്റൈലും ചങ്കുറപ്പും അങ്ങനെ തന്നെ. അമല്‍ നീരദ് ഇനി ബിലാലിന്‍റെ ജോലികളിലേക്ക് കടക്കുകയാണ്. അമല്‍ നീരദ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ഇനി അമലും ഉണ്ണി ആറും ബിഗ്‌ബി യുടെ രണ്ടാം ഭാഗത്തിലേക്ക് പ്രവേശിക്കും.
 
ബിഗ്ബിയേക്കാള്‍ ഉജ്ജ്വലമായ ഒരു കഥയാണ് ബിലാലിനായി അമല്‍ നീരദ് കണ്ടെത്തിയിരിക്കുന്നത്. ഒന്നാന്തരം പഞ്ച് ഡയലോഗുകളും മാസ് മുഹൂര്‍ത്തങ്ങളുമായി ഒരു ത്രില്ലര്‍ തിരക്കഥയൊരുക്കാനുള്ള ശ്രമത്തിലാണ് ഉണ്ണി ആര്‍. ബിഗ്ബി 2ന്‍റെ ക്യാമറ ചലിപ്പിക്കുന്നതും അമല്‍ നീരദ് തന്നെയായിരിക്കും. 
 
അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.
 
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനില്‍ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഹാര്‍വി വെയിന്‍സ്റ്റന്റെ പീഡനകഥകൾക്ക് അവസാനമില്ല? പരാതിയുമായി മറ്റൊരു നടി കൂടി രംഗത്ത്

ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ നിരവധി നടിമാർ ലൈംഗിക ...

news

രേവതി ചോദിച്ചു - നാൽപ്പത് കഴിഞ്ഞ സ്‌ത്രീകളെ സിനിമയിൽ പ്രധാന കഥാപാത്രമാക്കാനാകില്ലേ? ഉത്തരംമുട്ടി രഞ്ജിത്ത്

രേവതിയുമായുള്ള കൂടിക്കാഴ്‌ച സിനിമയെക്കുറിച്ചുള്ള തന്റെ ചില കാഴ്‌ചപ്പാടുകൾ മാറ്റിയെന്ന് ...

news

എമി ജാക്‌സൺ സ്വവർഗാനുരാഗി?? അമ്പരന്ന് ആരാധകർ

ഇൻസ്റ്റാഗ്രാമിൽ എമി ജാക്സൺ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ...

news

നൃത്തച്ചുവടുകളിട്ട് ഏ ആര്‍ മുരുകദോസ്; ദളപതി 62ന്റെ രസകരമായ ഷൂട്ടിംഗ് വീഡിയോ

വിജയിയെ നായകനാക്കി ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ...

Widgets Magazine