കുഞ്ചാക്കോ ബോബൻ ഇറാക്കിലേക്ക്, കൂടെ പാർവതിയും

മലയാളത്തിന്റെ ചോക്ലേറ്റ് പയ്യൻ കുഞ്ചാക്കോ ബോബനും മലയാളിത്തം മാറ്റിയെഴുതിയ പാർവതിയും ആദ്യമായി ഒന്നിക്കുന്നു. പ്രശ്സ്ത ചിത്രസംയോജകനായ മഹേഷ് നാരായണൻ സംവിധാനവും രചനയും നിർവഹിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.

aparna shaji| Last Modified ശനി, 28 മെയ് 2016 (11:36 IST)
മലയാളത്തിന്റെ ചോക്ലേറ്റ് പയ്യൻ കുഞ്ചാക്കോ ബോബനും മലയാളിത്തം മാറ്റിയെഴുതിയ പാർവതിയും ആദ്യമായി ഒന്നിക്കുന്നു. പ്രശ്സ്ത ചിത്രസംയോജകനായ മഹേഷ് നാരായണൻ സംവിധാനവും രചനയും നിർവഹിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദ് ആണ് പ്രധാന ലൊക്കേഷൻ. ഇതാദ്യമായാണ് ഒരു മലയാള ബാഗ്ദാദിൽ വെച്ച് ചിത്രീകരിക്കുന്നത്. ഹൈദരാബാദ്, ദുബായ്, എറണാകുളം എന്നിവയാണ് മറ്റ് ലൊക്കേഷനുകൾ.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കും. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയുടെ തിരകഥയും മഹേഷിന്റേതായിരുന്നു.

ജയസൂര്യയും കുഞ്ചാക്കോയും ഒരിമിച്ച സ്കൂൾബസ്, ഷാജഹാനും പരീക്കുട്ടിയും എന്നീ സിനിമകളാണ് പുറത്തിറങ്ങാനുള്ള ചാക്കോച്ചന്റെ പുതിയ സിനിമകൾ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :