ഫിലിം ക്രിട്ടിക്സ് അവാർഡ്: മികച്ച നടൻ പൃഥ്വിരാജ്, നടി പാർവതി; ജനപ്രീയസിനിമകൾ മൊയ്തീനും വടക്കൻ സെൽഫിയും

കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 39ആമത് ചലച്ചിത്ര അവാർഡുകൾ ആണ് പ്രഖ്യാപിച്ചത്. സിനിമാ രംഗത്തെ പ്രവർത്തനത്തിന് ഇന്നസെന്റിന് ചലച്ചിത്രരത്നം ബഹുമതിയും, ചലച്ചിത്രപ്രതിഭാ പുരസ്കാരം മല്ലിക സുകുമാരൻ, കവിയൂർ ശിവപ്രസാദ്,

aparna shaji| Last Modified വെള്ളി, 27 മെയ് 2016 (18:42 IST)
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
39ആമത് ചലച്ചിത്ര അവാർഡുകൾ ആണ് പ്രഖ്യാപിച്ചത്. സിനിമാ രംഗത്തെ പ്രവർത്തനത്തിന് ഇന്നസെന്റിന് ചലച്ചിത്രരത്നം ബഹുമതിയും, ചലച്ചിത്രപ്രതിഭാ പുരസ്കാരം മല്ലിക സുകുമാരൻ, കവിയൂർ ശിവപ്രസാദ്, ബിച്ചു തിരുമല എന്നിവർ പങ്കിട്ടെടുത്തു.

എന്നു നിന്റെ മൊയ്തീൻ മികച്ച ചിത്രമായും, ഹരികുമാർ സംവിധാനം ചെയ്ത കാറ്റും മഴയും ആണ് മികച്ച രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുത്തു. ആർ എസ് വിമൽ(എന്നു നിന്റെ മൊയ്തീൻ) ആണ് മികച്ച സംവിധായകൻ. എന്നു നിന്റെ മൊയ്തീനിലെ മൊയ്തീൻ എന്ന കഥാപാത്രം മികച്ച നടനെന്ന ബഹുമതി പൃഥ്വിരാജിന് നേടി കൊടുത്തപ്പോൾ എന്നു നിന്റെ മൊയ്തീൻ, ചാർളി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പാർവതിയെ മികച്ച നടിയാക്കി.

മികച്ച ജനപ്രിയസിനിമയ്ക്കുള്ള അവാർഡ് ചാർളിയും ഒരു വടക്കൻ സെൽഫിയും പങ്കിട്ടു. അഭിനയമികവിനുള്ള പ്രത്യേക ജൂറി അവാർഡ് - ആസിഫ് അലി (ചിത്രം നിർണായകം), മികച്ച തിരക്കഥാകൃത്ത് - ലെനിൻ രാജേന്ദ്രൻ (ചിത്രം-ഇടവപ്പാതി) മികച്ച ഗാനരചന- ആന്റണി ഏബ്രഹാം( ചിത്രം- ഓർമകളിൽ ഒരു മഞ്ഞുകാലം) എന്നിവർക്കും ലഭിച്ചു.

മികച്ച സംഗീതസംവിധാനം- എം ജയചന്ദ്രൻ ( ചിത്രം- നിർണായകം, എന്നു നിന്റെ മൊയ്തീൻ) മികച്ച ഗായകൻ- പി ജയചന്ദ്രൻ (ചിത്രം - എന്നു നിന്റെ മൊയ്തീൻ) മികച്ച ഗായിക- കെ എസ് ചിത്ര (ചിത്രം ഓർമകളിൽ ഒരു മഞ്ഞുകാലം, മല്ലനും മാതേവനും).



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :