രൺബീർ കത്രീന- പ്രണയ ജോഡി വീണ്ടും!

ഏറെ വിവാദമുണര്‍ത്തിയ രണ്‍ബീര്‍ കപൂര്‍ കത്രീന കൈഫ് പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നതായി വാർത്തകൾ. സംവിധായകൻ അനുരാഗ് ബസുവിന്റെ ജഗ്ഗാ ജാസൂസിന്റെ ചിത്രീകരണം പൂർത്തിയാക്കുന്നതിനായി ഇരുവരും ലണ്ടനിൽ വെച്ച

aparna shaji| Last Updated: വ്യാഴം, 26 മെയ് 2016 (17:23 IST)
ഏറെ വിവാദമുണര്‍ത്തിയ രണ്‍ബീര്‍ കപൂര്‍ കത്രീന കൈഫ് പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നതായി വാർത്തകൾ. സംവിധായകൻ അനുരാഗ് ബസുവിന്റെ ജഗ്ഗാ ജാസൂസിന്റെ ചിത്രീകരണം പൂർത്തിയാക്കുന്നതിനായി ഇരുവരും ലണ്ടനിൽ വെച്ച് കണ്ടുമുട്ടുമെന്നാണ് പാപ്പരാസികൾക്കിടയിലെ സംസാരം. പിരിഞ്ഞതിന് ശേഷം ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.


റണ്‍ബീര്‍-കത്രീന പ്രണയപരാജയം കാരണം അനുരാഗ് ബസു ഇത്രയും നാൾ കഷ്ട്പ്പെടുകയായിരുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ജഗ്ഗാ ജാസൂസ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ട് നാളുകളായി. പ്രണയ പരാജയം കാരണം ചിത്രീകരണം മുന്നോട്ട് പോവുകയായിരുന്നു.

എന്തൊക്കെയായാലും വാർത്തകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ റണ്‍ബീറും കത്രീനയും
വിദേശരാജ്യങ്ങളില്‍ അവധിക്കാലം ചെലവഴിച്ചതിന്റെ ചൂടന്‍ ചിത്രങ്ങളും സോഷ്യന്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :