'സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍'; നഷ്ടമായത് അടുത്ത സുഹൃത്തുക്കളില്‍ ഒരാളെയെന്ന് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (11:01 IST)
കുണ്ടറ ജോണിയുടെ അപ്രതീക്ഷിത വിയോഗം മലയാള സിനിമ ലോകത്തെ സങ്കടത്തിലാഴ്ത്തി. വിടവാങ്ങലില്‍ വേദനയില്‍ തീര്‍ത്ത കുറിപ്പുമായി മോഹന്‍ലാല്‍.ജീവിതത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളെയാണ് നഷ്ടമായതെന്ന് അദ്ദേഹം എഴുതി.സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യനായിരുന്നു ജോണിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

''പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉള്‍പ്പെടെ എത്രയെത്ര ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു. സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികള്‍.''-മോഹന്‍ ലാല്‍ എഴുതി.

1979ല്‍ പുറത്തിറങ്ങിയ നിത്യ വസന്തം എന്ന ചിത്രത്തിലൂടെ ജോണി ജോസഫ് എന്ന കുണ്ടറ ജോണി അരങ്ങേറ്റം കുറിച്ചത്. അന്ന് 23 വയസ്സായിരുന്നു പ്രായം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :