ലിയോ ടിക്കറ്റ് വില 1000 മുതല്‍ 2000 വരെ, ചെന്നൈയിലെ ആരാധകര്‍ നിരാശയില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (15:15 IST)
ലിയോ ആദ്യദിവസത്തെ ആദ്യ ഷോ കാണുവാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അവര്‍ക്ക് ഇതൊരു ഉത്സവ കാലമാണ്. തിയറ്ററില്‍ എത്തി എല്ലാം മറന്ന് ആഘോഷമാക്കുന്ന ദിവസം. അതുകൊണ്ടുതന്നെ ഫാന്‍സ് ഷോ ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ വിറ്റഴിയും. തമിഴ്‌നാട്ടില്‍ 1500 മുതല്‍ 2000 രൂപ വരെ ഫാന്‍ ഷോ ടിക്കറ്റിനായി ഈടാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലാണ് ഈ സ്ഥിതിയുള്ളതെന്നും പറയുന്നു.
റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ, ആദ്യ ആഴ്ചയിലെ ഏറെക്കുറെ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ (എഫ്ഡിഎഫ്എസ്) ടിക്കറ്റുകള്‍ക്ക് അമിതമായ വില നിശ്ചയിക്കുന്നതില്‍ ആരാധകര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

'ലിയോ' നിര്‍മ്മാതാക്കള്‍ പുലര്‍ച്ചെ 4 മണിക്ക് ചിത്രത്തിന്റെ അതിരാവിലെ ഷോകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' ഒരു ആക്ഷന്‍ ത്രില്ലറാണ്, വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, സാന്‍ഡി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ അനുരാഗ് കശ്യപും എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായി ഒക്ടോബര്‍ 19 ന് ലിയോ റിലീസ് ചെയ്യും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :