ലിയോ തരംഗത്തിലും വഴി മാറാതെ ബാലയ്യ, ഭഗവന്ത് കേസരിയും ഒക്ടോബർ 19ന്

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (14:24 IST)
രാജ്യമെങ്ങും വിജയ് ചിത്രമായ ലിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ ലഭിച്ചിരിക്കുന്നത്. ബുക്കിങ്ങ് ആരംഭിച്ച് 2 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തമിഴ്‌നാടിന് പുറത്തും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രം 600+ സ്‌ക്രീനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാടിന് പുറത്ത് ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ വിജയ്ക്ക് മറ്റൊരു വെല്ലുവിളി കൂടിയുണ്ട്.

വിജയ് ചിത്രത്തിനൊപ്പം തെലുങ്ക് സൂപ്പര്‍ താരമായ ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയും ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. ആന്ധ്രയിലും തെലുങ്കാനയിലും വലിയ ആരാധക സ്വാധീനമാണ് ബാലയ്യയ്ക്കുള്ളത്. ഇത് ചിലപ്പോള്‍ ലിയോയുടെ തെലുങ്ക് കളക്ഷനെ ബാധിച്ചേക്കുമെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. സിനിമയുടെ പ്രിവ്യൂ കഴിഞ്ഞപ്പോള്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തമന്റെ പശ്ചാത്തലത്തില്‍ എത്തുമ്പോള്‍ തെലുങ്കില്‍ വിജയ് ചിത്രത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഭഗവന്ത് കേസരിക്കാകും. കര്‍ണാടകയില്‍ ഒക്ടോബര്‍ 19ന് ശിവാണ്ണ ചിത്രമായ ഗോസ്റ്റും റിലീസ് ചെയ്യുന്നുണ്ട്. ഇത് കര്‍ണാടകയിലെ ലിയോ കളക്ഷനെ ബാധിക്കുമോ എന്നത് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ട കാഴ്ചയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :