'ആള്‍ക്കാര്‍ക്ക് തിരിച്ചറിയാന്‍ പൊക്കം കുറഞ്ഞ ഞാന്‍ കൊച്ചു പ്രേമനായി മാറി...';'കൊച്ചാള്‍' സിനിമ ലൊക്കേഷനിലെ അനുഭവം പങ്കുവെച്ച് നടന്‍ കൃഷ്ണശങ്കര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (08:59 IST)
നടന്‍ കൊച്ചു പ്രേമം ഒടുവിലായി അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നാണ് കൊച്ചാള്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടയാണ് അദ്ദേഹത്തെ താന്‍ കൂടുതല്‍ പരിചയപ്പെട്ടതെന്ന് നടന്‍ കൃഷ്ണ ശങ്കര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ആളുകള്‍ക്ക് തിരിച്ചറിയാനായി താന്‍ കൊച്ചു പ്രേമനായ കഥ കൃഷ്ണശങ്കറിനോട് നടന്‍ വിവരിച്ചു കൊടുത്തു.
 
കൃഷ്ണശങ്കറിന്റെ വാക്കുകളിലേക്ക്
 
കൊച്ചാളിന്റെ ഷൂട്ടിങ്ങിനിടെയാണ് കൊച്ചുപ്രേമന്‍ ചേട്ടനെ കൂടുതല്‍ പരിചയപ്പെടുന്നത്....ഒത്തിരി സ്‌നേഹത്തോടെ അദ്ദേഹം എന്നോട് അടുത്തിടപഴകുന്നത് എന്തുകൊണ്ടായിരിക്കും എന്ന് ആലോചിച്ചു.. 
അദ്ദേഹത്തിന്റെ സീന്‍സ് തീരുന്ന ദിവസം, ഇതേപറ്റി ഞാന്‍ നേരിട്ട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്..എടോ കിച്ചു... താനീ ചെയ്യുന്ന കഥാപാത്രം പണ്ടേക്ക് പണ്ട് ഞാന്‍ ചെയ്തതാ....എനിക്ക് ഒന്നും മനസിലായില്ല... 
അപ്പോള്‍ അദ്ദേഹം പറഞ്ഞു...പണ്ട് ഞാന്‍ ഒരു നാടകത്തില്‍ അഭിനയിച്ചു, പോലീസായിട്ടല്ല കേട്ടോ.....! ആ നാടകത്തില്‍ പ്രേമന്‍ എന്നപേരില്‍ മറ്റൊരു നടന്‍ കൂടി ഉണ്ടായിരുന്നു..അന്നു മുതല്‍,ആള്‍ക്കാര്‍ക്ക് തിരിച്ചറിയാന്‍ പൊക്കം കുറഞ്ഞ ഞാന്‍ കൊച്ചു പ്രേമന്‍ ആയി മാറി, ഇനി താന്‍ പറ ഞാനല്ലേ ശെരിക്കും കൊച്ചാള്‍...?എന്റെ പേരിലുള്ള പടമല്ലേ, നന്നായി വരും. അടുത്തപടത്തില്‍ കാണാം എന്നു പറഞ്ഞിട്ട് അദ്ദേഹം പോയി...
 
അദ്ദേഹം ഈ സിനിമ കണ്ടോ എന്നറിയില്ല... പക്ഷേ, സിനിമ നന്നായി എന്ന് ആളുകള്‍ പറയുമ്പോള്‍ അത് കാണാനും കേള്‍ക്കാനും ആദ്ദേഹം കൂടെയില്ല...
 
പ്രേമേട്ടന് ആദരാഞ്ജലികള്‍....
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :