കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (10:02 IST)
മലയാള സിനിമയില്‍ സജീവമാകുയാണ് 'മിന്നല്‍ മുരളി' താരം ഗുരു സോമസുന്ദരം.അതുകൊണ്ട് തന്നെ മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ് നടന്‍.ഇതിന്റെ വിഡിയോ കാണാം.
യൂട്യൂബ് നോക്കിയാണ് മലയാളം വായിക്കാന്‍ പഠിച്ചതെന്ന് നടന്‍ പറയുന്നു.മലയാള സിനിമയില്‍ അഭിനയിച്ചപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടെ അനായാസമായി മാറിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
മലയാള പുസ്തകങ്ങളും ഗുരു സോമസുന്ദരം വായിക്കാറുണ്ട്.മോഹന്‍ലാല്‍ രചിച്ച ഗുരുമുഖങ്ങള്‍ എന്ന പുസ്തകമാണ് ഇപ്പോള്‍ നടന്‍ വായിക്കുന്നത്.
നാലാം മുറ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍. ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയ്ക്ക് വേണ്ടി മലയാളം പഠിച്ച് ഡബ്ബ് ചെയ്യുന്ന താരത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.