കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (11:33 IST)
നടന്‍ കൈലാഷിന്റെ ഒടുവില്‍ റിലീസായ ചിത്രമാണ് 'മിഷന്‍ സി'. സിനിമയിലെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ നടന് പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സിനിമാ രം?ഗത്തെ പല പ്രമുഖരും കൈലാഷിന് പിന്തുണയറിയിച്ചും എത്തിയതോടെ ആ പോസ്റ്റര്‍ വലിയ ചര്‍ച്ചയായി.
തന്റെ പ്രിയപ്പെട്ട അച്ഛനെ പരിഹസിച്ചവര്‍ക്ക് മറുപടിയെന്നോണം 'മിഷന്‍ സി'ലെ അതേ ക്യാരക്ടര്‍ പോസ്റ്റര്‍ തന്നെ വരച്ച് കൈലാഷിന്റെ മകള്‍.
'കൈലാഷ് ന്റെ മകള്‍ father's day ക്ക് സ്‌കൂള്‍ മത്സരത്തിന് വരച്ചു നല്‍കിയ ചിത്രം. മിഷന്‍ സി യിലെ കഥാപാത്രം ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം'- ഈ സിനിമയുടെ സംവിധായകനായ വിനോദ് ഗുരുവായൂര്‍ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
ക്യാപ്റ്റന്‍ അഭിനവ് എന്ന വേഷമാണ് കൈലാഷ് ചെയ്തത്.
മലയാളികളുടെ പ്രിയ താരമാണ് കൈലാഷ്. 2008 മുതല്‍ സിനിമയില്‍ സജീവം. 14 വര്‍ഷങ്ങളായി അദ്ദേഹം അഭിനയ ജീവിതം തുടങ്ങിയിട്ട്.2009തില്‍ പുറത്തിറങ്ങിയ നീലത്താമര നടന്റെ കരിയര്‍ തന്നെ മാറ്റി എഴുതി.അദ്ദേഹത്തിന്റെ ആദ്യ ചിത്രം പാര്‍ത്ഥന്‍ കണ്ട പരലോകം. ചെറിയ വേഷത്തിലായിരുന്നു ഈ സിനിമയില്‍ നടന്‍ എത്തിയത്.ശിക്കാര്‍, ദി ഹണ്ട്, 10.30 എ.എം ലോക്കല്‍ കോള്‍, ഭൂമിയുടെ അവകാശികള്‍, കസിന്‍സ്, റെഡ് വൈന്‍, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മിഷന്‍ സി വരെ എത്തി നില്‍ക്കുകയാണ് കൈലാഷ്.