'അതില്‍ ഒരിക്കലും പ്രണയമില്ല'; പ്രണവിനെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (10:26 IST)
കല്യാണി പ്രിയദര്‍ശന്റെ പ്രണയവുമായി ബന്ധപ്പെട്ട ഗോസിപ്പുകളില്‍ പ്രണവ് മോഹന്‍ലാലിന്റെ പേര് ഉയര്‍ന്ന കേള്‍ക്കാറുണ്ട്. ഇതിനെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ തന്നെ പറയുകയാണ്.

കുട്ടിക്കാലം മുതലേ ഒന്നിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍. സ്‌കൂള്‍ അവധിക്കാലത്ത് ഏതെങ്കിലും സിനിമയുടെ സെറ്റില്‍വെച്ച് ആകും തങ്ങള്‍ കണ്ടുമുട്ടുകയെന്നും കല്യാണി പറഞ്ഞു. അപ്പു എനിക്കൊരു ഫാമിലി തന്നെയാണ് പക്ഷേ അതില്‍ ഒരിക്കലും പ്രണയം ഇല്ലെന്നും സഹോദരങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ഞങ്ങള്‍ തമ്മിലെന്നും നടി കൂട്ടിച്ചേര്‍ത്തു.

' വീട്ടിലെ ആല്‍ബങ്ങളില്‍ ചന്തുവിനൊപ്പമുള്ളതിനെക്കാള്‍ ഫോട്ടോ അപ്പുവുമൊത്താകും. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന്‍ എന്നാണ്. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ വലിയ ബുദ്ധിമുട്ടാണെന്നേ',- കല്യാണി പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :