മരുന്നുകളോട് പ്രതികരിക്കുന്നില്ല; സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം ഇന്ന് വൈകിട്ട് റിവ്യൂ യോഗം ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും

രേണുക വേണു| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (09:05 IST)

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. മരുന്നുകളോട് സിദ്ദിഖ് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴും എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളത്.

24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം ഇന്ന് വൈകിട്ട് റിവ്യൂ യോഗം ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. അതിനുശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. സിദ്ദിഖിന്റെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ഉണ്ട്. സിനിമ മേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും ഇന്നലെ രാത്രി ആശുപത്രിയിലെത്തി.

ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :