ജോഷി ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായിക, നായകന്‍ ആര്?

Mammootty, Joshiy, Mohanlal, Manju Warrier, Joju George, മമ്മൂട്ടി, ജോഷി, മഞ്ജു വാര്യര്‍, ജോജു ജോര്‍ജ്ജ്, മോഹന്‍ലാല്‍
Last Modified വെള്ളി, 11 ജനുവരി 2019 (15:55 IST)
മലയാളത്തിലെ ഏറ്റവും വലിയ സംവിധായകരില്‍ പ്രമുഖനായ ജോഷിയുടെ അടുത്ത ചിത്രം ഉടന്‍ സംഭവിക്കും. ജോഷി ഒരു സിനിമ ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ തന്നെ മമ്മൂട്ടിയാണോ മ്മോഹന്‍ലാലാണോ നായകന്‍ എന്ന അന്വേഷണമാണ് ഏവരും നടത്താറ്‌. എന്നാല്‍ ഇത്തവണ ഒരു സര്‍പ്രൈസുമായാണ് ജോഷിയുടെ വരവ്.

ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് ആണ് നായകന്‍. ജോസഫിന് ശേഷം ജോജുവിന് ലഭിക്കുന്ന വലിയ സിനിമയായിരിക്കും ഇത്. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മഞ്ജു വാര്യരായിരിക്കും ചിത്രത്തിലെ നായിക.

ചെമ്പന്‍ വിനോദ് ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഏത് ജോണറിലുള്ളതായിരിക്കും എന്നതിനെപ്പറ്റി റിപ്പോര്‍ട്ടുകളൊന്നുമില്ല.

അതേസമയം, സജീവ് പാഴൂരിന്‍റെ തിരക്കഥയില്‍ ഒരു മമ്മൂട്ടിച്ചിത്രത്തിനും ജോഷി ഒരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :