മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ജോൺ എബ്രഹാം

മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ബോളിവുഡിലെ സൂപ്പര്‍ താരം

aparna shaji| Last Modified ചൊവ്വ, 26 ജൂലൈ 2016 (11:18 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ വൈറ്റിലെ ഡയലോഗ് അനുകരിച്ച് ബോളിവുഡ് താരം ജോൻ എബ്രഹാം. ചിത്രത്തിലെ ട്രെയിലറിലെ അവസാനഭാഗമാണ് താരം അനുകരിച്ചിരിക്കുന്നത്. ഇതോടെ ചിത്രത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കാൻ സാധ്യതയുണ്ട്. വീഡിയോ മമ്മൂട്ടി ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

പ്രകാശ് റോയ് എന്നാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരിക്കുന്നത്. ഉദയ് അനന്തൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :