ഹരികൃഷ്ണന്‍സ് പോലെ കബാലി!

കബാലിയുടെ ക്ലൈമാക്സില്‍ നിങ്ങള്‍ എന്താണ് കാണുന്നത്? !

Kabali, Mammootty, Mohanlal, Renjith, Rajinikanth, Fazil, Dileep, കബാലി, മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, രഞ്ജിത്, ഫാസില്‍, ദിലീപ്
Last Modified തിങ്കള്‍, 25 ജൂലൈ 2016 (15:06 IST)
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച ഫാസില്‍ ചിത്രം ഹരികൃഷ്ണന്‍സിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. രണ്ട് ക്ലൈമാക്സുകളുമായാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തിയത്. ചില പ്രിന്‍റുകളില്‍ മമ്മൂട്ടിക്ക് നായികയായ ജൂഹി ചൌളയെ വിവാഹം കഴിക്കാന്‍ അവസരം ലഭിക്കുമ്പോല്‍ ചില പ്രിന്‍റുകളില്‍ നായികയെ ലഭിക്കുന്നത് മോഹന്‍ലാലിന്!

ഇപ്പോഴിതാ, സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ കബാലിക്കും രണ്ട് ക്ലൈമാക്സ്. മലേഷ്യയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രിന്‍റുകളിലാണ് കബാലിക്ക് മറ്റൊരു ക്ലൈമാക്സ് വരുന്നത്. കബാലി പൊലീസിന് മുമ്പാകെ കീഴടങ്ങുന്നതായാണ് മലേഷ്യയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന് ക്ലൈമാക്സ് വന്നിരിക്കുന്നത്.

മലേഷ്യന്‍ പൊലീസിന് മുമ്പാകെ അധോലോകനായകന്‍ കബാലീശ്വരന്‍ കീഴടങ്ങുന്നതോടെയാണ് മലേഷ്യയില്‍ സിനിമ അവസാനിക്കുന്നത്. അങ്ങനെയൊരു ക്ലൈമാക്സ് അല്ല എങ്കില്‍ അത് മലേഷ്യന്‍ പൊലീസിന് അവമതിപ്പുണ്ടാക്കും എന്നതിനാലാണ് അണിയറ പ്രവര്‍ത്തകര്‍ ഈ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

ലോകമെപ്മ്പാടുനിന്നും ആദ്യ ദിനത്തില്‍ തന്നെ 250 കോടി രൂപയാണ് കബാലി വാരിക്കൂട്ടിയത്. പാ രഞ്ജിത് സംവിധാനം ചെയ്ത ഈ സിനിമ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :