'ഒരുവേള വീണ്ടുമീ'... വൈറ്റിലെ ഹൃദയഹാരിയായ ആദ്യഗാനം പുറത്തിറങ്ങി

മമ്മൂട്ടിയുടെ വൈറ്റിലെ ആദ്യഗാനം പുറത്തിറങ്ങി

aparna shaji| Last Modified തിങ്കള്‍, 25 ജൂലൈ 2016 (18:13 IST)
മമ്മൂട്ടിയുടെ വൈറ്റിലെ ആദ്യഗാനം പുറത്തിറങ്ങി. ശ്വേത മേനോൻ ആലപിച്ച ഒരുവേള വീണ്ടുമീ ഹൃദയാദ്രിസാനുവില്‍ മറയുന്നു... എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടിയും ഹുമ ഖുറേഷിയുമാണ് ഗാനരംഗത്തിൽ ഉള്ളത്. റഫീക്ക് അഹമ്മദ് രചിച്ച ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് രാഹുൽ രാജാണ്.

മൊത്തം മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിൽ രണ്ട് ഗാനവും ആലപിച്ചിരിക്കുന്നത് ശ്വേത മേനോൻ ആണ്. മൂന്നാമത്തേത് വിജയ് യേശുദാസും ആലപിച്ചിരിക്കുന്നു. ചിത്രത്തിൽ പ്രകാശ് റോയ് എന്നാണ് മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ഉദയ് ആനന്തൻ സംവിധാനം ചെയ്യുന്ന ചിത്രം ജ്യോതി ദേശ്പാണ്ഡെയാണ് നിർമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :