താരസംഘടനയായ 'അമ്മ'യോട് പറഞ്ഞിട്ടല്ല താരങ്ങൾ മത്സരിക്കാൻ പോയത്, സലിംകുമാറിന്റേത് വ്യക്തിപരമായ പ്രശ്നം : ഇടവേള ബാബു

താരസംഘടനായ 'അമ്മ'യിൽ നിന്നും നടൻ സലിം കുമാർ രാജിവെച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണത്താൽ ആണെന്ന് സെക്രട്ടറി ഇടവേള ബാബു. അമ്മയിൽ രാഷ്ട്രീയ കാര്യങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യാറില്ല, താരങ്ങൾ മത്സരിക

കൊച്ചി| aparna shaji| Last Updated: വെള്ളി, 13 മെയ് 2016 (15:41 IST)
താരസംഘടനായ 'അമ്മ'യിൽ നിന്നും നടൻ രാജിവെച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണത്താൽ ആണെന്ന് സെക്രട്ടറി ഇടവേള ബാബു. അമ്മയിൽ രാഷ്ട്രീയ കാര്യങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യാറില്ല, താരങ്ങൾ മത്സരിക്കുന്നിടത്തേക്ക് മറ്റുള്ളവർ പോകാൻ പാടില്ല എന്ന് സംഘടന പറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി.

അമ്മയിലെ നിരവധി താരങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവരൊന്നും സംഘടനയുടെ അനുവാദത്തോടെയോ സംഘടനയോട് പറഞ്ഞിട്ടോ അല്ല പോകുന്നത്. അതെല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങൾ. അതുകൊണ്ടു തന്നെ മറ്റ് താരങ്ങൾക്ക് അവിടേക്ക് പോകുവാനുള്ള അനുവാദം നിഷേധിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.

പത്തനാപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ കെ ബി ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മോഹൻലാലും പ്രിയദർശനും പങ്കെടുത്തിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചാണ് സലിംകുമാർ അമ്മയിൽ നിന്ന് രാജിവെച്ചത്. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റാണ് മോഹന്‍ലാല്‍. മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയായിരുന്നു ഇടവേള ബാബു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :