ഹന്‍സിക മോട്വാനിയുടെ വിവാഹ ടീസര്‍,ആരാധകര്‍ക്ക് ഒരു സന്ദേശം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 ജനുവരി 2023 (12:50 IST)
ഹന്‍സിക മോട്വാനിയുടെ വിവാഹ ടീസര്‍ പുറത്തിറങ്ങി.ജയ്പൂരിലെ കൊട്ടാരത്തില്‍ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

വീഡിയോയില്‍, നടി തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിച്ചു, കൂടാതെ ആരാധകര്‍ക്ക് ഒരു സന്ദേശവും നല്‍കി. ആരുടെയും ഭൂതകാലത്തിലേക്ക് നോക്കരുതെന്നാണ് വീഡിയോയിലെ നടി ആരാധകരോട് ആവശ്യപ്പെടുന്നത്.


ചില സന്തോഷകരമായ നിമിഷങ്ങളോടെയാണ് പ്രൊമോ ആരംഭിച്ചതെങ്കിലും, മാതാപിതാക്കളെ വിട്ട് പോകുന്നതിനെ കുറിച്ചുള്ള വിഷമകരമായ നിമിഷങ്ങളെക്കുറിച്ച് നടി സംസാരിച്ചു. വിവാഹത്തിന്റെ മുഴുവന്‍ വീഡിയോയും ഫെബ്രുവരി 10 ന് റിലീസ് ചെയ്യും.

വിവാഹത്തിന് ശേഷം ആദ്യമായി ഹന്‍സിക മോട്വാനി ചെന്നൈ സന്ദര്‍ശിച്ചിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :