പ്രിയപ്പെട്ടവര്‍ക്കൊപ്പം, ഹന്‍സികയുടെ സന്തോഷം, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (11:31 IST)
ഹന്‍സിക സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

ഡിസംബര്‍ നാലിന് ജയ്പൂരില്‍ വെച്ചായിരുന്നു നടി വിവാഹിതയായത്. മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈലാണ് ഭര്‍ത്താവ്.
വിവാഹശേഷം പ്രിയപ്പെട്ടവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഓരോന്നായി പങ്കുവയ്ക്കുകയാണ് ഹന്‍സിക.

പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു നടിയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.

രണ്ടുവര്‍ഷത്തോളമായി ഹന്‍സികയും സുഹൈലും ചേര്‍ന്ന് ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിവരുകയാണ്. ഈ സൗഹൃദമാണ് ഇരുവരെയും വിവാഹത്തില്‍ എത്തിച്ചത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :