അമല പോള്‍ ഞെട്ടിക്കുന്നു; അര്‍ദ്ധനഗ്‌നയായി ‘ആടൈ’യില്‍ !

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (21:34 IST)

Amala Paul, Aadai, Ratnakumar, അമല പോള്‍, ആടൈ, രത്നകുമാര്‍

ഉടയാടകള്‍ എന്നാണ് ആടൈ എന്ന തമിഴ് വാക്കിന് അര്‍ത്ഥം. എന്നാല്‍ ‘ആടൈ’ എന്ന പേരില്‍ വരുന്ന സിനിമയുടെ ആദ്യലുക്ക് പോസ്റ്ററില്‍ നായിക അമല പോളിന് ഉടയാടകള്‍ പേരിനുമാത്രം. അമല പോള്‍ അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെടുന്ന ആടൈ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്.
 
‘മേയാത മാന്‍’ എന്ന ചിത്രത്തിന് ശേഷം രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആടൈ’. ദേഹമാസകലം മുറിവുമായി, ടോയ്‌ലറ്റ് പേപ്പര്‍ വാരിച്ചുറ്റി ഒരു ഇരുമ്പ് പൈപ്പ് കൈയില്‍ പിടിച്ച് അലറിക്കരഞ്ഞുകൊണ്ടിരിക്കുന്ന അമല പോളിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. 
 
“ആടൈ ഒരു ഡാര്‍ക് കോമഡിച്ചിത്രമാണ്. പക്വതയുള്ള കാഴ്ചക്കാരെ ലക്‍ഷ്യം വച്ചാണ് ഈ സിനിമ എടുത്തിട്ടുള്ളത്” - സംവിധായകന്‍ രത്‌നകുമാര്‍ വ്യക്തമാക്കുന്നു. അമല പോളിന് ഈ സിനിമയില്‍ ഒരു നായകന്‍ ഉണ്ടാവില്ല. 
 
“ഇത് വളരെ വ്യത്യസ്തമായ കാര്യമാണ്. മറ്റൊരാളും മുമ്പ് ചെയ്തിട്ടില്ല. ഞാനും സംവിധായകന്‍ രത്‌നകുമാറും ഒരു ടീമായാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഒരു നടിയെന്നോ സംവിധായകനെന്നോ ഉള്ള സ്ഥാനങ്ങളൊന്നും അവിടെ പ്രസക്തമല്ല” - അമല പോള്‍ വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ ഗ്രേറ്റ്‌ഫാദര്‍ വിജയ് സേതുപതി റീമേക്ക് ചെയ്യും?

മലയാളത്തിലെ പണം‌വാരിപ്പടങ്ങളില്‍ മുന്‍‌നിരയിലാണ് ‘ദി ഗ്രേറ്റ്ഫാദര്‍’. മമ്മൂട്ടിയുടെ ...

news

ഹനീഫ് അദേനിയുടെ മിഖായേലില്‍ നിവിന് നായിക മഞ്ജിമ!

ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേല്‍’ എന്ന ത്രില്ലറിന്‍റെ ...

news

സിസ്റ്റർ ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി; പ്രതീക്ഷകളുടെ ഭാരം പേറി ‘വൈറസ്’ വരുന്നു!

കിടിലൻ പ്രതിഭകളുടെ മഹാസംഗമമായിരിക്കും ‘വൈറസി’ൽ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ആഷിക് ...

news

ആദ്യം വിവാഹം, അതിനുശേഷമാണ് വേശ്യയായി അഭിനയിച്ചത്- സാന്ദ്ര പറയുന്നു

ഇഷ്ടഗാനങ്ങള്‍ക്കായി പ്രേക്ഷകര്‍ നിരന്തരം ചാനലുകളിലേക്ക് വിളിച്ചിരുന്ന ഒരു ...

Widgets Magazine