‘ആടുജീവിതം‘- ആരാധകർക്ക് നിരാശ, നിലപാട് വ്യക്തമാക്കി ബ്ലസി

ചൊവ്വ, 28 ഓഗസ്റ്റ് 2018 (14:42 IST)

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ആടു ജീവിതം ഇനിയും വൈകുമെന്ന് സംവിധായകന്‍ ബ്ലെസി. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ 'ആടുജീവിത'ത്തെ അടിസ്ഥാനമാക്കിയുള്ള അടുത്ത ജൂണിൽ ആരംഭിക്കുമെന്ന് സംവിധായകൻ ബ്ലെസി അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കാലതാമസമുണ്ടാകുമെന്ന് ഐഎഎന്‍എസുമായുള്ള അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു. 
 
ചിത്രമൊരുങ്ങുന്നത് വലിയ ക്യാന്‍വാസിലാണ്. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായി. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. പ്ലാനിംഗിനെടുക്കുന്ന സമയം മൂലമാണിത്. തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും എന്നതിനാല്‍ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ബ്ലസി പറയുന്നു.
 
മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് റിപ്പോര്‍ട്ട്. ജോലി തേടി ഗൾഫിൽ എത്തി രക്ഷപെടാനുള്ള നജീബ് എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം പറയുന്നത്. 
 
സിനിമയുടെ മികവിനായി ഏതു തരത്തിലുമുള്ള റിസ്ക്കുകൾ ഏറ്റെടുക്കുന്നയാളാണ് പൃഥ്വിരാജ്. പൃഥ്വിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാകും ചിത്രം. അമല പോൾ ആണ് ചിത്രത്തിലെ നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ചെക്കച്ചിവന്തവാനം ട്രെയിലര്‍ വന്‍ തരംഗം, ഇതുവരെ കണ്ടത് 6 മില്യണ്‍ പേര്‍ !

മണിരത്നത്തിന്‍റെ ഏറ്റവും പുതിയ സിനിമയായ ‘ചെക്കച്ചിവന്ത വാനം’ ട്രെയിലര്‍ തരംഗമായി ...

news

നയൻ‌താരയെ വാനോളം പുകഴ്ത്തി മഞ്ജിമ മോഹൻ!

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയെ വാനോളം പുകഴ്ത്തി നടി മഞ്ജിമ മോഹൻ. നയൻസിന്റെ ...

news

ഞാനാരാ അത് ശരിയല്ലെന്ന് പറയാൻ? ദിലീപിന് കട്ട സപ്പോർട്ടുമായി മഡോണ!

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന നായികയാണ് മഡോണ ...

news

കാത്തിരിക്കുകയാണ്, ദുൽഖറിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്: സോനം കപൂർ

കർവാൻ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ ബോളിവുഡിലേക്ക് അരങ്ങേറിയത്. മികച്ച ...

Widgets Magazine